ഗാസ : ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ഖത്തറി, ഈജിപ്ഷ്യൻ മധ്യസ്ഥരുമായി കൂടിയാലോചന നടത്തിയതായി ഹമാസ് അറിയിച്ചു. പലസ്‌തീൻ ജനതയ്‌ക്കെതിരായ ആക്രമണം തടയാൻ മധ്യസ്ഥർക്ക് തങ്ങൾ ചില ആശയങ്ങൾ കൈമാറിയെന്ന് ഹമാസ് അവരുടെ പ്രസ്‌താവനയിൽ പറഞ്ഞുവെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
മധ്യസ്ഥർ വഴി ഹമാസിന്‍റെ നിര്‍ദ്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഹമാസിന്‍റെ നിര്‍ദ്ദേശങ്ങൾ ഇസ്രായേൽ വിലയിരുത്തുമെന്നും ശേഷം അതിനോട് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസിന്‍റെ പുതിയ പ്രതികരണം ഇതുവരെ നൽകിയതിൽ ഏറ്റവും മികച്ചതാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.