കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ കൽക്കരി ഖനിയിൽ വെടിവയ്പ്പ്; 20 പേർ‌ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക് - GUNMEN KILL MINERS IN PAKISTAN

മരിച്ചവരില്‍ മൂന്ന് പേര്‍ അഫ്‌ഗാനികള്‍. പരിക്കേറ്റവരില്‍ നാലു പേരും അഫ്‌ഗാനികള്‍.

Southwest Pakistan  Wound Others In An Attack  coal mine shooting  Pakistan coal mine shooting
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 11, 2024, 10:29 AM IST

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. ആറു പേരുടെ നില ഗുരുതരമാണ്.

പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ‌ പറഞ്ഞു. ഖനികൾക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ബലൂചിസ്ഥാനിലെ പഷ്‌തൂണ്‍ മേഖലയില്‍ നിന്നുള്ളവരാണ് ആക്രമണത്തിന് ഇരയായവരിലേറെയും. മരിച്ചവരില്‍ മൂന്ന് പേരും പരിക്കേറ്റവരില്‍ നാല് പേരും അഫ്‌ഗാനികളാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദികളുടെ മേഖലയിലാണ് ആക്രമണമുണ്ടായത്. ഇസ്ലാമാബാദ് സര്‍ക്കാര്‍ മേഖലയിലെ എണ്ണയും ധാതുക്കളും നാട്ടുകാരുടെ ചെലവില്‍ കൊള്ളയടിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

അതേസമയം പാകിസ്ഥാന്‍റെ ഏറ്റവും വലിയ വിമാനത്താവളത്തിന് പുറത്ത് വച്ച് ചൈനീസ് പൗരന്‍മാരെ ബലോച് വിമോചന സേന തിങ്കളാഴ്‌ച ആക്രമിച്ചിരുന്നു. ചാവേര്‍ ബോംബാക്രമണമാണ് നടന്നത്. പാകിസ്ഥാന്‍ സേനയ്ക്ക് വിദേശികളെ സംരക്ഷിക്കാനാകുന്നില്ലേ എന്ന വലിയ ചോദ്യമാണ് ഈ ആക്രമണങ്ങള്‍ എല്ലാം ഉയര്‍ത്തുന്നത്.

രാജ്യത്ത് പതിനായിരക്കണക്കിന് ചൈനാക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരിലേറെ പേരും ബീജിങിന്‍റെ ശതകോടി ഡോളര്‍ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഷങ്‌ഹായ് കോര്‍പ്പറേഷന്‍റെ ഉച്ചകോടിക്ക് അടുത്താഴ്‌ച പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാനിരിക്കെ അരങ്ങേറുന്ന ഈ ആക്രമണങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്.

Also Read; ടാങ്കര്‍ പൊട്ടിത്തെറിച്ചു, കറാച്ചി വിമാനത്താവള പരിസരത്ത് വന്‍ സ്ഫോടനം; 2 ചൈനാക്കാര്‍ മരിച്ചു

ABOUT THE AUTHOR

...view details