ബ്യൂണസ് ഐറിസ് (അർജന്‍റീന) : 27 പേരുമായി പോയ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ചൊവ്വാഴ്‌ച ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ തീരത്ത് നിന്ന് 200 മൈൽ (320 കിലോമീറ്റർ) അകലെയാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ കുറഞ്ഞത് ആറ് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്‌തതായി റിപ്പോർട്ട്.
അർജന്‍റീനയ്ക്കടുത്തുള്ള തെക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് ആർഗോസ് ജോർജിയ എന്ന 176 അടി (54 മീറ്റർ) ബോട്ട് മുങ്ങിയത്. 14 പേരെ ലൈഫ് റാഫ്റ്റിൽ കയറ്റി, സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.