റോം: ഇറ്റലിയുടെ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനിയുടെ വധശിക്ഷ നടപ്പാക്കിയതിന്‍റെ 79-ാം വാര്‍ഷിക ദിനത്തില്‍ ഫാസിസ്‌റ്റ് അഭിവാദ്യമര്‍പ്പിച്ച് ജനങ്ങള്‍. മുഷ്‌ടി ചുരുട്ടി ഫാസിസ്‌റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അഭിവാദനം. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനം മുസോളിനിടെ അറസ്‌റ്റ് ചെയ്യുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്‌ത ഇറ്റാലിയന്‍ പട്ടണങ്ങളിലൂടെയും ജന്മനാടും അന്ത്യവിശ്രസ്ഥലവും ആയ പ്രെദപ്പിയോയിലൂടെയും കറുത്ത വസ്‌ത്രം ധരിച്ച് നവ ഫാസിസ്‌റ്റുകള്‍ മാര്‍ച്ചും നടത്തി.
1945 ഏപ്രില്‍ 27ന് കാമുകി ക്ലാര പെട്ടാക്കിയ്ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ നദീതീരത്ത് വച്ച് ദോങ്കോയിലെ ഫാസിസ്‌റ്റ് വിരുദ്ധര്‍ മുസ്സോളിനിയെ തടഞ്ഞു. തൊട്ടടുത്ത ദിവസം മുസോളിനിയെയും പെട്ടാക്കിയെയും മെസാഗ്ര ഗ്വിലിനോ നഗര്തിലെ നദീതീരത്ത് വച്ച് കൊല്ലുകയും ചെയ്‌തു. ഞായറാഴ്‌ച ഇവിടെയാണ് അനുസ്‌മരണ ചടങ്ങുകള്‍ നടന്നത്. ഒരു സംഘം നവ ഫാസിസ്‌റ്റുകള്‍ ദോങ്കോയിലൂടെ മാര്‍ച്ച് നടത്തുകയും മുസോളിനി സര്‍ക്കാരിലെ കൊല്ലപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓര്‍മ്മയ്ക്കായി പതിനഞ്ച് പനിനീര്‍പൂക്കള്‍ നദിയില്‍ ഒഴുക്കുകയും ചെയ്‌തു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലോണിയുടെതീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ പെസ്‌കാര പട്ടണത്തിലെ തെരഞ്ഞെടുപ്പ് റാലിയും ഇതേ ദിവസമാണ് നടന്നത് എന്നത് ശ്രദ്ധേയമാണ്. ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ ചരിത്രം ഇറ്റാലിയന്‍ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 1946ല്‍ മുസോളിനിയുടെ അവസാന സര്‍ക്കാരിലെ ചീഫ് ഓഫ് സ്‌റ്റാഫ് ആണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി സ്ഥാപിച്ചത്.