വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ക്ക് സംഭാവന ചെയ്യാന്‍ പദ്ധതിയില്ലെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫ്ലോറിഡയില്‍ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മസ്‌കിന്‍റെ പ്രഖ്യാപനം. എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത് (Elon Musk About Donation For Election).
ഏതാനും ശതകോടീശ്വരന്മാരാണ് ഫ്ലോറിഡയില്‍ ട്രംപിനെ കണ്ടത്. ഏറെ നേരം സംഘം ചര്‍ച്ച നടത്തിയെങ്കിലും എന്തായിരുന്നു വിഷയമെന്ന കാര്യം സംഘം പുറത്തുവിട്ടിട്ടില്ല. അതേസമയം മസ്‌കിന്‍റെ സോഷ്യല്‍ മീഡിയ പരാമര്‍ശത്തില്‍ ഇതുവരെയും ട്രംപ് പ്രതികരിച്ചിട്ടുമില്ല (Tesla CEO Elon Musk).
മുന്‍ വര്‍ഷങ്ങളിലുണ്ടായ തെരഞ്ഞെടുപ്പുകളില്‍ മറ്റ് ബിസിനസ് പ്രമുഖരെ പോലെ മസ്‌കും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നാണ് പ്രഖ്യാപനം. സംഭാവന നല്‍കാതിരിക്കാനുള്ള കാരണങ്ങളെ കുറിച്ച് മസ്‌ക് പ്രതികരിച്ചില്ല (US President Election).
തെരഞ്ഞെടുപ്പിനെ കുറിച്ച് നിക്കി ഹേലി :യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിക്കി ഹേലി. തന്‍റെ സ്ഥാനാര്‍ഥി പ്രചാരണം അവസാനിപ്പിക്കുന്നതായാണ് അറിയിപ്പ്. 'എന്‍റെ പ്രചാരണം താത്‌കാലികമായി നിര്‍ത്തേണ്ട സമയമാണിത്. അമേരിക്കക്കാരുടെ ശബ്‌ദമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് യാതൊരു ഖേദവുമില്ല. ഇതില്‍ നിന്നും താത്‌കാലികമായി താന്‍ വിട്ടുനില്‍ക്കുന്നു (Former US President Donald Trump).
ഞാന്‍ ഇനിമേല്‍ സ്ഥാനാര്‍ഥിയായിരിക്കില്ല. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായി ഇനിയും ശബ്‌ദം ഉയര്‍ത്തുമെന്നും കരോലിനയിലെ ചാള്‍സ്റ്റണില്‍ സംസാരിക്കെ നിക്കി ഹേലി പറഞ്ഞു. പുതിയ പ്രഖ്യാപനം നടത്തിയതിനൊപ്പം സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെയും നിക്കി അഭിനന്ദിച്ചു. പാര്‍ട്ടി വോട്ടുകള്‍ നേടേണ്ടത് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിക്കി ഹേലി പറഞ്ഞു (Musk Meeting With Trump).
Also Read:സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ട്രംപിന് അനുകൂല വിധി; നിക്കി ഹേലിക്ക് വന്‍ തിരിച്ചടി, യുഎസില്‍ പോരാട്ടം കനക്കും
റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി കാമ്പെയ്‌നിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഏക എതിരാളിയായിരുന്നു ഇന്ത്യ അമേരിക്കന്‍ സ്ഥാനാര്‍ഥിയായ നിക്കി ഹേലി. എന്നാല്‍ സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടം നിക്കിയ്‌ക്ക് വന്‍ തിരിച്ചടിയാവുകയായിരുന്നു. 15 സംസ്ഥാനങ്ങളിലായി നടന്ന പോരാട്ടത്തില്‍ 14 ഇടങ്ങളും ട്രംപാണ് തൂത്തുവാരിയത്. ഇതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നിക്കി ഹേലി പിന്‍മാറിയത്.