കേരളം

kerala

ETV Bharat / international

വടക്കന്‍ നേപ്പാളില്‍ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി - EARTH QUAKE IN NORTHERN NEPAL

ഉച്ചയ്ക്ക് 1.02 നാണ് ഭൂചലനമുണ്ടായത്. കാഠ്‌മണ്ഡുവിന് 70 കിലോമീറ്റര്‍ വടക്ക് സിന്ധുപാല്‍ചൗക്ക് ജില്ലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് എന്‍എസ്‌ആര്‍സി.

4 MAGNITUDE QUAKE  EARTHQUAKE IN NORTHERN NEPAL  NSRC
Representational Image (ANI)

By ETV Bharat Kerala Team

Published : Jan 2, 2025, 5:37 PM IST

കാഠ്‌മണ്ഡു:വടക്കന്‍ നേപ്പാളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ കാഠ്‌മണ്ഡുവിലും അയല്‍ ജില്ലകളിലും ചലനം അനുഭവപ്പെട്ടു.

ഉച്ചയ്ക്ക് 1.02 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കാഠ്‌മണ്ഡുവിന് 70 കിലോമീറ്റര്‍ വടക്കുള്ള സിന്ധുപാല്‍ ജില്ലയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം (എന്‍എസ്‌ആര്‍സി) അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കാഠ്‌മണ്ഡുവിലും സമീപ ജില്ലകളിലും ഉള്ള ജനങ്ങള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പശ്ചിമ നേപ്പാളില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ മൂന്നിന് മുകളില്‍ തീവ്രത അനുഭവപ്പെടുന്ന എട്ടാമത്തെ ഭൂചലനമാണിതെന്ന് എന്‍എസ്‌ആര്‍സി രേഖകള്‍ വ്യക്തമാക്കുന്നു. പശ്ചിമ നേപ്പാളില്‍ അടുത്തിടെയായി ഭൂചലന സാധ്യത വര്‍ധിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകള്‍.

Also Read:5.9 തീവ്രതയില്‍ ഭൂചലനം, പിന്നാലെ സുനാമി!; ജാഗ്രതയില്‍ ജപ്പാനിലെ ദ്വീപുകള്‍

ABOUT THE AUTHOR

...view details