ജറുസലേം: ഇസ്രായേലിൽ പടർന്നുപിടിച്ച വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. മെയ് ആദ്യ വാരം മുതൽ സ്‌ഥിരീകരിച്ച കേസുകളുടെ എണ്ണം 299 ൽ എത്തിയതായി ശിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ഇസ്രായേലിൻ്റെ മധ്യമേഖലയിലാണ് ഭൂരിഭാഗം കേസുകളുടെയും രോഗനിർണയം നടത്തിയത്. വടക്കൻ നഗരമായ ഹൈഫയിലെ റാംബാം ഹോസ്‌പിറ്റൽ വ്യാഴാഴ്‌ച അസുഖം ബാധിച്ച രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച 17 രോഗികൾ നിലവിൽ ഗുരുതരാവസ്ഥയിലാണെന്ന് ഇസ്രായേലിലെ മാരിവ് ദിനപത്രം റിപ്പോർട്ട് ചെയ്‌തു.