കേരളം

kerala

ETV Bharat / international

പറന്നുയര്‍ന്ന ദുരന്തം; ബ്രസീലില്‍ വിമാനം തകര്‍ന്നുവീണു, 61 യാത്രക്കാര്‍ കൊല്ലപ്പെട്ടു - വീഡിയോ - Brazil Plane Crash - BRAZIL PLANE CRASH

സാവോപോളയില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയുള്ള ജനവാസമേഖലയായ വിൻഹെഡോയിലാണ് വിമാനം തകര്‍ന്നുവീണത്.

PLANE CRASH VIDEO  BRAZIL PLANE CRASH DEATH TOLL  SAO PAULO PLANE CRASH  ബ്രസീല്‍ വിമാന ദുരന്തം
Brazil Plane Crash (Screengrab)

By PTI

Published : Aug 10, 2024, 7:28 AM IST

സാവോപോളോ:ബ്രസീലിലെ സാവോപോളയില്‍ വിമാനം തകര്‍ന്നുവീണ് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു. 61 യാത്രക്കാരുമായി പറന്നുയര്‍ന്ന വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബ്രസീലിയൻ എയര്‍ലൈൻ വിമാനം അപകടത്തില്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബ്രസീലിയൻ നഗരമായ സാവോപോളയില്‍ നിന്നും 80 കിലോ മീറ്റര്‍ മാറിയുള്ള വിൻഹെഡോയിലാണ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്ന് എയര്‍ലൈൻ അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

പിന്നീട്, എയര്‍ലൈൻ കമ്പനി തന്നെ 61 പേരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 57 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും കമ്പനി അറിയിച്ചു.

Also Read :നേപ്പാള്‍ വിമാന ദുരന്തങ്ങളുടെ നാടോ!; 1992 മുതല്‍ 16 അപകടങ്ങളിലായി 630 മരണം

ABOUT THE AUTHOR

...view details