കേരളം

kerala

ETV Bharat / international

'അമിത ഭാരമുള്ളവരെല്ലാം പൊണ്ണത്തടിയന്മാരല്ല'...; ബിഎംഐ കണക്കുകള്‍ ഇനി മുതൽ സ്വീകാര്യമല്ലെന്ന് പഠനം - REVISED OBESITY CRITERIA

ഒരാളുടെ ബോഡി മാസ് 30KG/M2ൽ കൂടുതലായിരുന്നെങ്കില്‍ അതിനെ അമിതഭാരമായി കണക്കാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.

BMI CALCULATIONS  അമിതഭാരം  what is obesity  Healthy Weight
representative image (ETV Bharat)

By ETV Bharat Kerala Team

Published : Jan 15, 2025, 7:17 PM IST

മിത ഭാരമുള്ളവരെല്ലാം പൊണ്ണത്തടിയന്മാരല്ല. പൊണ്ണത്തടി കണക്കാക്കാൻ പുതിയ മാർഗ നിർദേശവുമായി ആരോഗ്യ വിദഗ്‌ധർ. വർഷങ്ങളായി അമിതവണ്ണം കണക്കാക്കാൻ ഡോക്‌ടർമാർ ബോഡി മാസ് ഇൻഡക്‌സിനെയാണ് (ബിഎംഐ) ആശ്രയിച്ചിരുന്നത്. ഇനി മുതൽ ആന്തരികാവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയായിരിക്കും അമിത ഭാരമാണോയെന്ന് കണക്കാക്കുക.

ഒരാളുടെ ബോഡി മാസ് 30KG/M2ൽ കൂടുതലാണ് ബിഎംഎസ് കണക്കാക്കിയത് എങ്കിൽ അതിനെ അമിതഭാരമായി കണക്കാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ഇനി മുതൽ ഇത്തരത്തിൽ അമിതഭാരത്തെ അളക്കാനാവില്ല. അതായത് മനുഷ്യൻ്റെ ഭാരം ആരോഗ്യകരമായതാണോ എന്ന് കണക്കാക്കാൻ പുതിയ വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്‌ധർ.

പ്രശസ്‌ത മെഡിക്കൽ ജേർണലായ ദി ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി സംഘടിപ്പിച്ച ആഗോള സെമിനാറിലാണ് പുതിയ നിർദേശം വന്നത്. വേൾഡ് ഒബെസിറ്റി ഫെഡറേഷൻ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് എന്നിവയുൾപ്പെടെ 76 സംഘടനകൾ പുതിയ രീതി അംഗീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശരീരഭാരത്തെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി ഹൃദയാരോഗ്യവും മറ്റ് ആന്തരികാവയവങ്ങളുടെ പ്രവർത്തനവും കണക്കാക്കി പൊണ്ണത്തടി വിലയിരുത്തണം എന്നതാണ് പുതുക്കിയ മാർഗ നിർദേശം. വ്യക്തികളുടെ ഭാരം, ദൈനംദിന ജോലികൾ നിർവഹിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ്, അവയവങ്ങളുടെ ആരോഗ്യം എന്നിവയിലൂടെ ആരോഗ്യകരമായ ശരീരഭാരമാണോ അല്ലയോ എന്ന് വിലയിരുത്തണമെന്നാണ് ഇതില്‍ പറയുന്നത്.

ഉദാഹരണത്തിന്, ഹൃദയം എത്ര നന്നായി പ്രവർത്തിക്കുന്നു?. ശ്വാസകോശം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടോ?. രോഗികൾ അരക്കെട്ടിൻ്റെ ചുറ്റളവ് മറ്റ് അവയവങ്ങളുടെ പ്രവർത്തന ക്ഷമത എന്നിവ നിർബന്ധമായും പരിശോധിച്ച ശേഷം മാത്രമേ അമിത ഭാരം കണക്കാക്കാൻ സാധിക്കുകയുള്ളൂ. എല്ലാ പരിശോധനയും പോസിറ്റീവ് ആണെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് വൈദ്യശാസ്‌ത്രപരമായി പൊണ്ണത്തടിയുണ്ടോ ഇല്ലയോ എന്ന് വിലയിരുത്താനും കഴിയൂ. അല്ലാത്തപക്ഷം അവരെ പ്രീ-ക്ലിനിക്കൽ പൊണ്ണത്തടി ഉള്ളവരായി തരംതിരിക്കും.

പ്രായമോ ലിംഗമോ പരിഗണിക്കാതെ വ്യക്തികളുടെ ആരോഗ്യം കണക്കാക്കാൻ ഇതുവഴി സാധിക്കുന്നതാണ്. രോഗിക്ക് മരുന്നുകൾ ആവശ്യമുണ്ടോ അതോ പൊതുവായ ആരോഗ്യ സംരക്ഷണം മാത്രം മതിയോ എന്നതും അറിയാൻ സാധിക്കും.

ഇതുവരെ നിലനിന്നിരുന്ന ബിഎംഐ പ്രക്രിയ വളരെക്കാലമായി വിമർശിക്കപ്പെട്ടിരുന്ന ഒന്നാണ്. ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതത്തെ ബോഡി മാസ് ആയി കണക്കാക്കുന്ന വളരെ ലളിതമായ പ്രക്രിയ സ്വീകാര്യമല്ലെന്ന് കൊളറാഡോ യൂണിവേഴ്‌സിറ്റി മെഡിസിൻ എമെറിറ്റസ് പ്രൊഫസർ റോബർട്ട് എക്കൽ വിശദീകരിച്ചു. ഒരാളുടെ ഉയരം കണക്കിലെടുത്ത് ശരീരത്തിലെ കൊഴുപ്പ് എത്രയാണെന്ന് കണക്കാക്കാനുള്ള മാർഗമാണ് ബിഎംഐ. വ്യക്തിയുടെ ഉയരവും ഭാരവും ഉപയോഗിച്ചുള്ള ലളിതമായ കണക്കുകൂട്ടലാണ് ഇത്.

Read More:വ്യായാമം ചെയ്യാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ വഴികൾ പരീക്ഷിച്ചോളൂ... - HOW TO LOSE BELLY FAT

ABOUT THE AUTHOR

...view details