ബെത്‍ലഹേം: ആളും ആരവവും നിറഞ്ഞ, ക്രിസ്‌മസ് കാലത്ത് അണിഞ്ഞൊരുങ്ങാറുള്ള ഉണ്ണിയേശുവിന്‍റെ ജന്മനാടായ ബെത്‍ലഹേമിലെ തെരുവുകള്‍ ഈ പ്രാവശ്യവും വിജനം. ഇസ്രയേല്‍-ഹമാസ് യുദ്ധം മൂലം തീര്‍ഥാടകരും വിനോദസഞ്ചാരികളും ഇത്തവണയും ബെത്‌ലഹേമില്‍ എത്തിയില്ല. സാധാരണയായി ക്രിസ്‌മസ് ദിനങ്ങളില്‍ വെസ്റ്റ് ബാങ്കിൽ ഉള്‍പ്പെടെ വലിയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.
ക്രിസ്‌മസ് ട്രീകള്‍ കൊണ്ടും പ്രത്യേകമായ ലൈറ്റുകള്‍ കൊണ്ടും അലങ്കരിക്കാറുള്ള മാംഗർ സ്‌ക്വയറും ഈ പ്രാവശ്യവും ശൂന്യമാണ്. യുദ്ധം ഭയന്ന് വിദേശ വിനോദസഞ്ചാരികളും വെസ്‌റ്റ് ബാങ്കില്‍ സന്ദര്‍ശനം നടത്തുന്നില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കുപ്രകാരം ഇസ്രയേലിൽ 182,000 ക്രിസ്‌ത്യാനികളും, വെസ്റ്റ് ബാങ്കിലും ജറുസലേമിലും 50,000, ഗാസയിൽ 1,300 പേരും ജീവിക്കുന്നുണ്ട്.
Archbishop Pierbattista Pizzaballa, the top Roman Catholic cleric in the Holy Land, is received by local community while crossing an Israeli military checkpoint from Jerusalem for Christmas Eve celebrations at the Church of the Nativity, traditionally recognized by Christians to be the birthplace of Jesus Christ, in the West Bank city of Bethlehem (AP) വിശുദ്ധ നാട്ടില്‍ നിലവില്‍ ക്രിസ്‌മസ് ആഘോഷിക്കാറില്ലെന്ന് ഉന്നത റോമൻ കത്തോലിക്കാ പുരോഹിതനായ ലത്തീൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല പ്രതികരിച്ചു. 'അടച്ചിട്ടിരിക്കുന്ന കടകളും ശൂന്യമായ തെരുവുകളുമാണ് ഇവിടെ, ഇത് വളരെ സങ്കടകരമാണ്, സാധാരണയായി പതിനായിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന സ്ഥലമാണ് ശൂന്യമായിരിക്കുന്നത്.
Scouts line up during the traditional Christian procession towards the Church of the Nativity, traditionally believed to be the birthplace of Jesus, on Christmas Eve, in the West Bank city of Bethlehem (AP) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്ത വർഷം മികച്ചതായിരിക്കും,' എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയിലെ യുദ്ധം കാരണം കഴിഞ്ഞ പ്രാവശ്യവും ബെത്‌ലഹേമില്‍ ക്രിസ്‌മസ് ആഘോഷം ഒഴിവാക്കിയിരുന്നു. ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചർച്ചിൽവ ഈ പ്രാവശ്യം കുർബാന നടത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതു മുതൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങൾ പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് നിരവധി പലസ്‌തീൻ ക്രൈസ്‌തവര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
Palestinian scouts carry posters, one reads "Peace for Gaza and its people," while they march during Christmas Eve celebrations at the Church of the Nativity, traditionally recognized by Christians to be the birthplace of Jesus Christ, in the West Bank city of Bethlehem (AP) 'അടുത്ത വർഷം ഇതേ ദിവസം തന്നെ ഞങ്ങൾക്ക് ഞങ്ങളുടെ വീടുകളിൽ ക്രിസ്‌മസ് ആഘോഷിക്കാനും ബെത്‌ലഹേമിലേക്ക് പോകാനും കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' എന്ന് നാടുകടത്തപ്പെട്ട സ്ത്രീ നജ്‌ല തരാസി പറഞ്ഞു. ജറുസലേമിൽ ക്രിസ്‌മസ് ആഘോഷിക്കാൻ കഴിയുമെന്നും യുദ്ധം അവസാനിക്കുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നു. യുദ്ധം കാരണം തങ്ങള്‍ക്ക് സന്തോഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2019-ൽ പ്രതിവർഷം 20 ലക്ഷം പേര്‍ സന്ദര്‍ശനം നടത്തിയ വെസ്‌റ്റ് ബാങ്കില്‍, 2024-ൽ ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞതായി പലസ്‌തീൻ ടൂറിസം മന്ത്രാലയത്തിന്‍റെ വക്താവ് ജിറീസ് കുംസിയെ പറഞ്ഞു. ക്രിസ്‌മസ് ആഘോഷങ്ങൾ റദ്ദാക്കിയത് നഗരത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ്.
Syrian Christians carry crosses and shout slogans, as they march during a protest after a Christmas tree was set on fire in Hamah city (AP) പ്രത്യേകിച്ച് ക്രിസ്‌മസ് സീസണില്‍ ബെത്‌ലഹേമിന്‍റെ വരുമാനത്തിന്‍റെ 70% ടൂറിസത്തില്‍ നിന്നാണ് ലഭിക്കുന്നത്. പലസ്‌തീൻ ധനകാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് വെസ്‌റ്റ് ബാങ്കില്‍ തൊഴിലില്ലായ്മ 50% വരെ ഉയരുന്നു. മറ്റ് ഭാഗങ്ങളിൽ 30% തൊഴിലില്ലായ്‌മയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read Also:'മാനവികതയുടെയും സ്‌നേഹത്തിന്‍റെയും സന്ദേശമായി ഉണ്ണിയേശു', തിരുപ്പിറവിയെ വരവേറ്റ് ലോകം