ന്യൂഡൽഹി: ഇന്ത്യ അടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്. ഇന്ത്യ, ഓസ്‌ട്രേലിയ, ബെൽജിയം, പോർച്ചുഗൽ, ഐക്യരാഷ്‌ട്രസഭ എന്നിവിടങ്ങളിൽ നിയമിക്കപ്പെട്ട അംബാസിഡർമാരെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ധാക്കയിലേക്ക് തിരിച്ചുവിളിച്ചത്. തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഉടന്‍ കൈമാറി രാജ്യത്തേക്ക് മടങ്ങണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
ബ്രിട്ടനിലെ ഹൈക്കമ്മിഷണർ സയീദ മുന തസ്‌നീമിനെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിന്‍റെ പുതിയ നടപടി. ഈ വർഷം ജൂലൈയിൽ ബംഗ്ലാദേശിൽ സംവരണത്തിനെതിരായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ വലിയ അട്ടിമറിയാണ് നടന്നത്. പ്രക്ഷോഭത്തില്‍ 700ല്‍ അധികം പേർക്ക് ജീവൻ നഷ്‌ടമായി. അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഗസ്റ്റ് 5ന് സ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭയം പ്രാപിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും