അങ്കാറ: തുർക്കിയില്‍ ഭീകരാക്രമണത്തില്‍ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സർക്കാർ നടത്തുന്ന എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കമ്പനിയായ TUSAS-ന്‍റെ പരിസരത്താണ് ഭീകരര്‍ സ്‌ഫോടനവും വെടിവയ്‌പ്പും നടത്തിയത്. ഭീകരാക്രമണത്തെ അപലപിക്കുന്നതായി തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്രമികളിൽ രണ്ടുപേരെയെങ്കിലും വധിച്ചതായി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് കഹ്‌റാമൻകാസാൻ ജില്ലയുടെ മേയർ സെലിം സിർപനോഗ്ലു വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പ്രതികരിച്ചു. കുർദിഷ് തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പും തീവ്ര ഇടതുപക്ഷക്കാരും രാജ്യത്ത് മുമ്പ് ആക്രമണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു സ്‌ത്രീ ഉൾപ്പെടെ മൂന്ന് അക്രമികൾ ടാക്‌സിയിലാണ് എത്തിയതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധമേന്തിയ ഇവര്‍ ടാക്‌സിക്ക് സമീപം സ്‌ഫോടനം നടത്തി പരിഭ്രാന്തി പരത്തിയാണ് കോംപ്ലക്‌സിനുള്ളിലേക്ക് കടന്നതെന്നും മാധ്യമങ്ങള്‍ പറയുന്നു. തുർക്കി സുരക്ഷാ സേന എത്തിയതിന് പിന്നാലെ നിരവധി വെടിയൊച്ചകള്‍ കേട്ടതായി ഡിഎച്ച്എ വാർത്താ ഏജൻസിയും മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു.
ALSO READ: ഒടുവില്‍ മഞ്ഞുരുകി, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനത്തിന് ആഹ്വാനം; 5 വര്‍ഷത്തിന് ശേഷം ചൈനീസ് പ്രസിഡന്‍റിനെ കണ്ട് മോദി
സിവിലിയൻ, സൈനിക വിമാനങ്ങൾ, അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ ( UAVs ) , മറ്റ് പ്രതിരോധ ഉപകരങ്ങള്‍, ബഹിരാകാശ സംവിധാനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യുന്ന കമ്പനിയാണ് TUSAS. തുർക്കിയിലും ഇറാഖിലെ അതിർത്തിക്കപ്പുറത്തും കുർദിഷ് തീവ്രവാദികൾക്കെതിരെ രാജ്യം നേടുന്ന മേല്‍ക്കയ്യില്‍ നിര്‍ണായക പങ്കാണ് ഇവിടെ നിര്‍മ്മിക്കുന്ന UAVs-ന് ഉള്ളത്.
തുർക്കിയുടെ പ്രതിരോധ വ്യവസായത്തിലെ വിജയത്തെയാണ് ആക്രമികള്‍ ലക്ഷ്യമിട്ടതെന്ന് വൈസ് പ്രസിഡന്‍റ് സെവ്‌ഡെറ്റ് യിൽമാസ് പറഞ്ഞു. പ്രതിരോധ വ്യവസായത്തിലെ വീരരായ ജീവനക്കാരെ പിന്തിരിപ്പിക്കാൻ ഈ ആക്രമണങ്ങൾക്ക് കഴിയില്ലെന്നെന്നും അദ്ദേഹം വ്യക്തമാക്കി.