ദുബായ്:ഹൂത്തി വിമതരെ ലക്ഷ്യമിട്ടുള്ള നിരീക്ഷണത്തിനിടയിൽ ചെങ്കടലിൽ വച്ച് സ്വന്തം വിമാനം വെടിവച്ചിട്ട് അമേരിക്കൻ സൈന്യം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് അമേരിക്കൻ നാവിക സേന വ്യക്തമാക്കി. യുഎസ് നാവിക സേനയുടെ എഫ്/എ 18 വിമാനമാണ് അപകടത്തില്‍ തകർന്നത്.
ഞായറാഴ്‌ച (ഡിസംബര്‍) ആണ് അപകടം ഉണ്ടായത്. ഇറാന്‍റെ പിന്തുണയോടെ ഹൂത്തി വിമതർ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. യുഎസ് നാവിക സേനയുടെ വിമാന വാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തില്‍ തകര്‍ന്നത്.
യുഎസ്എസ് ഹാരി എസ് ട്രൂമാൻ വിമാനവാഹിനിക്കപ്പലില്‍ നിന്നാണ് വെടി ഉതിര്‍ന്നതെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. എങ്ങനെയാണ് അബദ്ധത്തിൽ വെടിയുതിർന്നത് എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം നൂറിലേറെ ചരക്കുകപ്പലുകളാണ് ഹൂത്തികള്‍ ആക്രമിച്ചത്.