ഇസ്‌താംബുൾ: തുർക്കിയിൽ സ്വർണ ഖനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണിനടിയിൽ അകപ്പെട്ട് തൊഴിലാളികൾ. ഉച്ചയ്ക്ക് 2.30 നാണ് പർവത പ്രദേശമായ എർസിങ്കാൻ പ്രവിശ്യയിലെ ഇലിക്ക് പട്ടണത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. കോപ്ലർ ഖനിയിൽ ഉണ്ടായ അപകടത്തിൽ 9 തോളം തൊഴിലാളികൾ അകപ്പെട്ടതായി അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളുടെ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ അറിയിച്ചു. തൊഴലാളികൾ മണ്ണിനടിയിൽ അകപ്പെട്ടതായാണ് കരുതുന്നെതെന്നും 400 രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എർസിങ്കാന്‍റെ ചുറ്റുമുള്ള പ്രവശ്യകളിലെ ജീവനക്കെരെയും സ്ഥലത്തെത്തിച്ചതായി എമർജൻസി ഏജൻസിയായ എഎഫ്എഡി അറിയിച്ചു.
തുർക്കിയിൽ മണ്ണിടിച്ചിൽ; 9 തൊഴിലാളികളെ കാണാതായി - തുർക്കിയിൽ മണ്ണിടിച്ചിൽ
തുർക്കിയിൽ സ്വർണ ഖനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 9 തൊഴിലാളികളെ കാണാതായി
Published : Feb 13, 2024, 11:00 PM IST
അതേസമയം 10 മുതൽ 12 തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടതായാണ് എർസിങ്കൻ മേയർ ബേക്കർ അക്‌സുൻ തുർക്കി മാധ്യമമായ ഹാബർടർക്കിനോട് പറഞ്ഞു. 2009 മുതലാണ് പ്രദേശത്ത് ഖനി പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടെ 677 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. "ഈ പ്രയാസകരമായ ഘട്ടത്തെ വളരെ പ്രാധാന്യത്തോടെയാണ് കമ്പനി കാണുന്നത്. വളരെ വേദനാജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അപകടത്തെ തുടർന്ന് വളരെ പെട്ടന്ന് തന്നെ ഞങ്ങളുടെ തൊഴിലാളികളെ ബന്ധപ്പെട്ടിരുന്നു. തൊഴിലാളികളുടെയും കരാറുകാരുടെയും ആരോഗ്യത്തെ കുറിച്ചും സുരക്ഷയെ കുറിച്ചും അന്വേഷിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. തുടർന്ന് ബന്ധപ്പെട്ട പൊതുസ്ഥാപനങ്ങളെയും സംഘടനകളെയും വിവരം അറിയിക്കുകയും ചെയ്‌തുവെന്ന്" കമ്പനി പ്രസ്‌താവനയിലൂടെ അറിയിച്ചു.