കേരളം

kerala

ETV Bharat / international

ലെബനൻ ഇസ്രയേൽ സംഘർഷം; 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ - ISRAEL LEBANON CONFLICT

ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ 8 പേർ ലെബനനിലും ലെബനന്‍റെ പ്രൊജക്‌ടൈൽ ആക്രമണത്തിൽ 5 പേർ ഇസ്രയേലിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍.

WEST ASIAN CRISIS  LEBANON RETALIATION IN ISRAEL  INTERNATIONAL NEWS  ISRAEL ATTACK IN LEBANON
Representative Image (Reuters)

By ETV Bharat Kerala Team

Published : Oct 31, 2024, 8:56 PM IST

ബെയ്‌റൂട്ട്/ജറുസലേം:ലെബനനിൽ നിന്നുള്ള പ്രൊജക്‌ടൈൽ ആക്രമണങ്ങളിൽ വടക്കൻ ഇസ്രയേലിൽ നാല് വിദേശ തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 8 പേർ ലെബനനിൽ കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് തെക്കൻ ലെബനനിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.

അധിനിവേശ വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് പലസ്‌തീനികൾ ഇസ്രയേൽ ആക്രമണത്തിലും മൂന്നാമതൊരാൾ ഇസ്രയേൽ വെടിവെപ്പിലും കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ മാസങ്ങളിൽ ആവർത്തിച്ചുള്ള യുദ്ധങ്ങൾ കണ്ട നൂർ ഷംസ് അഭയാർഥി ക്യാമ്പ് പ്രദേശത്ത് തങ്ങളുടെ സൈന്യം തീവ്രവാദികളെ ലക്ഷ്യമിടുന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഇസ്രയേലികൾക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്‌ത ഹമാസ് തീവ്രവാദിയെ ഇല്ലാതാക്കിയതായും സൈന്യം അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലെബനനിലെയും ഗാസ മുനമ്പിലെയും യുദ്ധങ്ങൾ തടയാനുള്ള ശ്രമങ്ങൾ മധ്യസ്ഥർ ശക്തമാക്കുകയും പ്രാദേശിക സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ. സ്വീകാര്യമെന്ന് കരുതുന്ന വെടിനിർത്തൽ വ്യവസ്ഥകൾ വാഗ്‌ദാനം ചെയ്യുന്നത് വരെ തീവ്രവാദി സംഘം ഇസ്രയേലുമായുള്ള യുദ്ധത്തിൽ തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയിം കാസെം പറഞ്ഞു.

സർക്കാർ കണക്കുകൾ പ്രകാരം ലെബനനിലെ സംഘർഷത്തിൽ 1.2 ദശലക്ഷം ആളുകൾ പലായനം ചെയ്‌തിട്ടുണ്ട്. 2023 ഒക്‌ടോബർ 8 ന് ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ആരംഭിച്ചതിനുശേഷം 2,800-ലധികം ആളുകൾ കൊല്ലപ്പെടുകയും 12,900 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒക്ടോബറിൻ്റെ തുടക്കത്തിൽ ഇസ്രയേൽ കരസേന തെക്കൻ ലെബനൻ ആക്രമിച്ചിരുന്നു. ഗാസയിൽ ഒരു വർഷത്തിലേറെയായി ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 43,000 കടന്നതായി പലസ്‌തീൻ ഉദ്യോഗസ്ഥർ തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു.

Also Read:ഗാസയില്‍ തീമഴ; നരനായാട്ട് തുടര്‍ന്ന് ഇസ്രയേല്‍, വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 88 പേര്‍, ആകെ മരണം 43,000 പിന്നിട്ടു

ABOUT THE AUTHOR

...view details