പ്രമേഹം, വിഷാദരോഗം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരാളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധമുണ്ടെന്ന് പഠനം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സാമൂഹ്യ -സാമ്പത്തിക സ്ഥിതിയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ഒരാളില്‍ സങ്കീര്‍ണമായ പ്രമേഹവും ഹൃദ്രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ ആമവാതം പോലുളള ജനിതക രോഗങ്ങളും ശ്വാസകോശാര്‍ബുദം, വിഷാദരോഗം, മദ്യപാനം മൂലമുള്ള രോഗങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഉന്നത നിലവാരത്തിലുള്ളവര്‍ക്ക് സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം എന്നിവ ബാധിക്കാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയാണ് ഈ പഠനം പുറത്ത് വിട്ടിരിക്കുന്നത്. 2,80,000 ഫിന്‍ലന്‍ഡുകാരുടെ ജനിതക ഘടന, സാമൂഹ്യ-സാമ്പത്തിക സ്ഥിതി, ആരോഗ്യ വിവരങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ള പഠനമാണിത്. ജര്‍മ്മനിയില്‍ യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ ജെനിറ്റിക്‌സിന്‍റെ വാര്‍ഷിക യോഗത്തിനെത്തിയവരെയാണ് പഠന വിധേയമാക്കിയത്.