കോഴിക്കോട്: മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്. എന്നാൽ വേദനപ്പെടുത്ത രോഗാവസ്ഥ മനുഷ്യനെ സംബന്ധിച്ച് അസഹനീയമാണ്. അതുപോലുള്ള ഒരവസ്ഥയാണ് അപ്പെന്‍ഡിസൈറ്റിസ്. വയറുവേദന കലശലാകുമ്പോൾ പലരും അതിനെ മറികടക്കാൻ പല പൊടിക്കൈകളും പ്രയോഗിക്കും. വേദന മാറാതെ വരുമ്പോൾ അപ്പെന്‍ഡിസൈറ്റിസാണോ മൂത്രത്തിൽ കല്ലാണോ എന്നീ സംശയങ്ങൾ വരും. സാധാരണയുള്ളതാണെന്ന ചിന്തയിൽ അതിനെ പാടേ അവഗണിക്കുന്നവരുമുണ്ട്. എന്നാൽ ഒരു മാറ്റവുമില്ലാത്ത വയറുവേദനയെ ഒരിക്കലും അവഗണിക്കരുത്.
എന്താണ് അപ്പെന്‍ഡിസൈറ്റിസ്?
മനുഷ്യ ശരീരത്തിൽ പ്രത്യേക ധർമങ്ങളില്ലാത്ത അവയവങ്ങളിൽ (വിസ്‌റ്റീജിയൽ ഓർഗൻ) ഒന്നാണ് അപ്പെൻഡിക്‌സ്. വൻകുടലും ചെറുകുടലും കൂടിച്ചേരുന്ന ഭാഗത്ത് (സീക്കം) വലിയ ഒരു പുഴുവിന്‍റെ ആകൃതിയിൽ ഉയര്‍ന്ന് നിൽക്കുന്ന അവയവമാണ് വെർമിഫോം അപ്പെൻഡിക്‌സ്.
ഇതിനുണ്ടാകുന്ന വീക്കമാണ് അപ്പെന്‍ഡിസൈറ്റിസ്. അണുബാധ കാരണമാണ് കൂടുതലായും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകുന്നത്. ഈ സമയത്ത് അപ്പെൻഡിക്‌സ് വീർക്കുകയും അതിന് നിറം മാറ്റമുണ്ടാകുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്യും. അപ്പെന്‍ഡിസൈറ്റിസിന്‍റെ രോഗലക്ഷണങ്ങളുള്ള ഒരാളെ പരിശോധിക്കുമ്പോൾ അടിവയറിൽ വലതുഭാഗത്തായി സ്‌പർശിക്കുമ്പോൾ കടുത്ത വേദന അനുഭവപ്പെടും. ഇതു കൂടാതെ രക്‌തത്തിൽ ശ്വേതരക്‌താണുക്കളുടെ അളവ് വളരെയധികം വർധിക്കുന്നു.
ഭൂരിഭാഗം രോഗികളിലും ഡോക്‌ടറുടെ പരിശോധനയും രക്‌ത പരിശോധനയിൽ ഉണ്ടാകുന്ന വ്യതിയാനവും കൊണ്ടു മാത്രം രോഗനിർണയം നടത്താവുന്നതാണ്. വയറിന്‍റെ സിടി സ്‌കാനിലൂടെ ഇതില്‍ വ്യക്തത വരും.
ഇതിന് പ്രായപരിധി ഉണ്ടോ?
5 വയസിനും 50 വയസിനും ഇടയിലുള്ളവരിലാണ് കൂടുതലായ ഈ രോഗം വരാറുള്ളത് എന്നായിരുന്നു കണക്ക്. എന്നാൽ 5 വയസിന് താഴെയുള്ള കുട്ടികളിൽ അപ്പെന്‍ഡിസൈറ്റിസ് റിപ്പോർട്ട് ചെയ്യുന്നതായി ഡോക്‌ടർമാർ വ്യക്തമാക്കി. ''കൗമാരത്തിൽ തുടങ്ങി ഏകദേശം 20 മുതൽ 30 വയസു വരെ പ്രായമുള്ളവരെയാണ് കൂടുതലായും അപ്പെന്‍ഡിസൈറ്റിസ് ബാധിക്കുന്നത്.
അഞ്ച് വയസിന് താഴെയും 50 വയസിന് മുകളിലും അപ്പെന്‍ഡിസൈറ്റിസ് വളരെ കുറവായാണ് കണ്ടുവന്നിരുന്നത്. എന്നാൽ ചെറിയ കുട്ടികളിലടക്കം അപ്പെന്‍ഡിസൈറ്റിസ് റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച് വരികയാണ്. ഭക്ഷണത്തിൽ വന്ന മാറ്റങ്ങളാകാം അപ്പെൻഡിക്‌സ് അണുബാധക്ക് കാരണമാകുന്നതെന്ന്'' കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ശ്രീജയൻ പറഞ്ഞു. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ ഗുരുതരമാകുന്ന രോഗമാണ് അപ്പെന്‍ഡിസൈറ്റിസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചികിത്സ വൈകിയാൽ അപ്പെൻഡിക്‌സിൽ പഴുപ്പ് വരും. അത് ഒരു മുഴ പോലെ വീർത്തു വരികയും പിന്നെ പൊട്ടുകയും ചെയ്യും. പൊട്ടിക്കഴിഞ്ഞാൽ അതിലെ പഴുപ്പ് മുഴുവൻ വയറിലെ പെരിറ്റോണിയൽ കാവിറ്റിയിലേക്ക് (വയറിനുള്ളിലെ കുടലും മറ്റുഭാഗങ്ങളുമുള്ള പൊതുവായ കാവിറ്റി) വ്യാപിക്കും. അത്യന്തം ഗുരുതരമായ ഈ അവസ്ഥ പെരിറ്റോണൈറ്റിസ് എന്നാണറിയപ്പെടുന്നത്.
വയറിന് ഉൾഭാഗം പൊതിഞ്ഞ് സൂക്ഷിക്കുന്ന നേർത്തചർമ്മമാണ് പെരിറ്റോണിയം. കടുത്തവേദന, രക്‌തസമ്മർദ വ്യതിയാനങ്ങൾ എന്നിവ പെരിറ്റോണൈറ്റിസിനെ തുടർന്നുണ്ടാകും. എത്രയും വേഗം ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാകാനിടയുണ്ട്. കൗമാരത്തിലും യൗവനത്തിലും കൂടുതൽ കണ്ടുവരുന്ന ഈ രോഗത്തെ പ്രതിരോധിക്കാനാകില്ല. പക്ഷേ ഫലപ്രദമായ ചികിത്സാരീതികൾ ഇന്നുണ്ട്.
രോഗ കാരണങ്ങൾ?