ETV Bharat / health

തൈറോയ്‌ഡ് രോഗികൾ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ തൈറോയ്‌ഡ് പ്രശ്‌നങ്ങളെ ഒരു പരിധിവരെ ചെറുക്കാൻ സാധിക്കും. തൈറോയ്‌ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

HOW TO BOOSTING THYROID HEALTH  BEST FOOD FOR THYROID PATIENTS  FOODS THAT IMPROVE THYROID FUNCTION  THYROID SUPERFOODS
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : 8 hours ago

ന്ന് നിരവധിപേരെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് തൈറോയ്‌ഡ് സംബന്ധമായ തകരാറുകൾ. കഴുത്തിൽ ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്‌ഡ്. ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയാണ്. ഉപാപചയ പ്രവർത്തനം, വളർച്ച, ഊർജനില, അവയവങ്ങളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണിത്. എന്നാൽ തൈറോയ്‌ഡ് ഹോർമോണിന്‍റെ ഉത്പാദനത്തിൽ വ്യതിയാനമുണ്ടാകുമ്പോൾ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ തൈറോയ്‌ഡ് പ്രശ്‌നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും. തൈറോയ്‌ഡ് രോഗികൾ ഡയറ്റിൽ എന്തൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് നോക്കാം.

അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയ്‌ഡ് ഹോർമോൺ ഉൽപാദനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് അയോഡിൻ. തൈറോയ്‌ഡ് പ്രശ്‌നങ്ങളുടെ ഏറ്റവും പൊതുവായ കാരണങ്ങളിൽ ഒന്നാണ് അയോഡിന്‍റെ കുറവ്. എന്നാൽ ഇതിന്‍റെ അളവ് അധികമായാലും പ്രശ്‌നമാണ്. ദിവസേന 150 മൈക്രോഗ്രാം (µg) അയോഡിൻ മാത്രമേ ശരീരത്തിന് ആവശ്യമായുള്ളു. അതിനാൽ അയോഡിന്‍റെ നല്ല ഉറവിടങ്ങളായ മത്സ്യം, കക്കയിറച്ചി, പാൽ, ചീസ്, തൈര്, മുട്ട തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്താം.

സെലിനിയം അടങ്ങിയ ഭക്ഷണങ്ങൾ

സെലിനിയത്തിന്‍റെ അഭാവം തൈറോയ്‌ഡ് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. അതിനാൽ സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തൈറോയ്‌ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസുള്ളവരിൽ തൈറോയ്‌ഡ് പ്രവർത്തനം മെച്ചപ്പെടുത്താൻ സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. കൂടാതെ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തൈറോയ്‌ഡ് ഗ്രന്ഥിയെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കാനും സെലിനിയം ഗുണം ചെയ്യും. അതിനാൽ സെലിനിയത്തിൻ്റെ സമ്പന്ന സ്രോതസുകളായ ബ്രസീൽ നട്‌സ്, സൂര്യകാന്തി വിത്തുകൾ, ചിക്കൻ, ടർക്കി, ട്യൂണ, സാൽമൺ, മത്തി എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയ്‌ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവർത്തനത്തെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. ഹൈപ്പോതൈറോയിഡിസം ഉള്ളവർ സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തൈറോയ്‌ഡ് സന്തുലിതമാക്കാൻ സഹായിക്കും. മത്തങ്ങ വിത്തുകൾ, കശുവണ്ടി, ചെറുപയർ, പയർ, കക്കയിറച്ചി എന്നിവയിൽ സിങ്ക് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തൈറോയ്‌ഡ് പ്രശ്‌നങ്ങളുള്ളവർ ഈ ഭക്ഷണങ്ങൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറായ ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് രോഗമുള്ളവർ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും തൈറോയ്‌ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. അതിനാൽ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാമുള്ള മഞ്ഞൾ, ഇഞ്ചി, ബെറി പഴങ്ങൾ, ഇലക്കറികൾ തുടങ്ങിയവ പതിവായി കഴിക്കുക.

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ

സാൽമൺ , അയല , മത്തി, ഫ്ളാക്‌സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട്, ഒലിവ് ഓയിൽ തുടങ്ങിയവയിൽ ഒമേഗ-3 ഫാറ്റി അസിഡുകൾ സമ്പന്നമായി അടങ്ങിയിട്ടുണ്ട്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്താനും വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഒമേഗ -3 ഫാറ്റി ആസിഡുകൾ സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : തൈറോയ്‌ഡ്: കൂടിയാലും കുറഞ്ഞാലും പ്രശ്‌നം; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.