പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് കാബേജ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വേവിച്ചും വേവിക്കാതെയുമൊക്കെ കാബേജ് കഴിക്കാം. എന്നാൽ ചില ആളുകളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് കാബേജ്. അതിനാൽ ഇക്കൂട്ടർ കാബേജ് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
തൈറോയ്‌ഡ് പ്രശ്‌നങ്ങൾ
തൈറോയ്‌ഡ് രോഗങ്ങളുള്ള ആളുകൾ കാബേജിന്‍റെ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. കാബേജ് ഉൾപ്പെടെയുള്ള ക്രൂസിഫറസ് പച്ചക്കറികളിൽ ഗോയിട്രോജൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് അയോഡിന് ആഗിരണം ചെയ്യുന്നത് തടയുകയും തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുകയും തൈറോയ്‌ഡ് ഹോർമോൺ ഉത്പാദനം തടസപ്പെടുത്തുകയും ചെയ്യും. ഹൈപ്പോതൈറോയിഡിസം, അയോഡിൻ കുറവ് എന്നീ പ്രശ്‌നങ്ങളുള്ള ആളുകൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ കാബേജ് കഴിക്കാൻ പാടുള്ളൂവെന്ന് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം ക്ലിനിക്കുകൾ ഓഫ് നോർത്ത് അമേരിക്കയിൽ നടത്തിയ ഒരു പഠനം ചൂണ്ടികാട്ടുന്നു.
ദഹന പ്രശ്‌നങ്ങൾ
കാബേജ് അടക്കമുള്ള ക്രൂസിഫറസ് പച്ചക്കറികൾ അമിതമായി കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വയറ്റിൽ അസ്വസ്ഥത, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനും കാബേജിന്‍റെ അമിത ഉപയോഗം ഇടയാക്കും.
രക്തം കട്ടപിടിക്കാൻ കരണമാകും
വിറ്റാമിൻ കെ യുടെ സമ്പന്നമായ ഉറവിടമാണ് കാബേജ്. ഇത് രക്തം കട്ടപിടിക്കാൻ കാരണമാകും. രക്തം നേർപ്പിക്കാൻ ഉപയോഗിക്കുന്ന വാർഫറിൻ പോലുള്ള മരുന്നുകളുടെ പ്രവർത്തനത്തെ ഇത് തസപ്പെടുത്തും. അതിനാൽ കാബേജ് ഉൾപ്പെടെ വിറ്റാമിൻ കെ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതിന് പകരം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക.
വൃക്കയിലെ കല്ലുകൾ
കാബേജിൽ ഓക്‌സലേറ്റുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ല് ഉണ്ടാകാൻ കാരണമാകും. അതിനാൽ അമിതമായി ഇത് കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ കാബേജ് പാകം ചെയ്‌ത് കഴിക്കുമ്പോൾ ഇതിലെ ഓക്‌സലേറ്റിൻ്റെ അംശം കുറയും. അതിനാൽ ഇത് വേവിച്ച് കഴിക്കുന്നതാണ് ഉത്തമം.
അലർജി
കാബേജ് കഴിക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകും. ഇത് ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ, നീർവീക്കം, അനാഫൈലക്‌സിസ് തുടങ്ങിയവ ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഉപ്പ് കൂടിയാൽ പണി കിട്ടും; അകാല മരണം വരെ സംഭവിക്കാം