ETV Bharat / health

പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാം; ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ...

പതിവായി പേരക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

GUAVA FOR DIABETES  പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ  GUAVA HEALTH BENEFITS  SURPRISING BENEFITS OF GUAVA
Guava (Freepik)
author img

By ETV Bharat Health Team

Published : 15 hours ago

പോഷകങ്ങളുടെ കലവറയാണ് പേരക്ക. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. അണുബാധകളെ ചെറുക്കാനും മുറിവ് ഉണക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും പേരക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഇതിനു പുറമെ പതിവായി പേരക്ക ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് പരിചയപ്പെടാം.

കൊളസ്‌ട്രോൾ നിയന്ത്രിക്കും

പേരക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ (എച്ച്‌ഡിഎൽ) വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ക്ലിനിക്കൽ ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേരക്ക ഗുണം ചെയ്യും.

രക്തസമ്മർദ്ദ നിയന്ത്രിക്കും

ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് സന്തുലിതമാക്കാൻ പേരക്ക സഹായിക്കും. ഇതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും.

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ

ലൈക്കോപീൻ, ക്വെർസെറ്റിൻ, വൈറ്റമിൻ സി തുടങ്ങിയ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പേരക്ക. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

ദഹന ആരോഗ്യം

പേരക്കയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന പ്രശ്‌നങ്ങൾ അകറ്റാനും സഹായിക്കും. കുടലിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധ പ്രശ്‌നങ്ങൾ അകറ്റാനും പതിവായി പേരക്ക കഴിക്കുന്നത് ഗുണം ചെയ്യും.

ചർമ്മത്തിൻ്റെ ആരോഗ്യം

പേരക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായിക്കും. കോളേജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിന്‍റെ ഇലാസ്‌തികത നിലനിർത്താനും ഇത് ഫലം ചെയ്യും. ചർമ്മത്തിലെ ചുളിവുകൾ, നേരത്ത വരകൾ, അകാല വാർധക്യ ലക്ഷങ്ങൾ എന്നിവ കുറയ്ക്കാൻ പേരക്ക സഹായിക്കുമെന്ന് 2015 ൽ ദി ജേർണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ

പോഷക സമ്പുഷ്‌ടമായ ഒരു പഴമാണ് പേരക്ക. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഒരു പഴമാണിത്.

പ്രമേഹം നിയന്ത്രിക്കാൻ

പേരക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാനും പേരക്ക ഗുണം ചെയ്യും. പേരക്കയിൽ കുറഞ്ഞ ഗ്ലൈസമിക് സൂചികയാനുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും ഫലപ്രദമാണ്.

കണ്ണിൻ്റെ ആരോഗ്യം

വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ സമ്പന്ന ഉറവിടമാണ് പേരക്ക. ഇത് കാഴചശക്തി നിലനിർത്താൻ സഹായിക്കും. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്ര രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പേരക്ക സഹായിക്കുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

Also Read : ഈ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.