കേരളം

kerala

ETV Bharat / health

അവഗണിക്കരുത്! കൂര്‍ക്കംവലി രോഗവും രോഗലക്ഷണവുമാണ് - Health Issues Of Snoring - HEALTH ISSUES OF SNORING

കൂര്‍ക്കംവലി അപകടകരമായ രോഗ ലക്ഷണമാണെന്ന് വിദഗ്‌ധര്‍. ഹൃദയാഘാതം ഉൾപ്പെടെയുളള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം.

കൂർക്കംവലി ആരോഗ്യപ്രശ്‌നങ്ങള്‍  SNORING WILL LEAD TO HEART ATTACK  ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ  Snoring Is The Symptom Of Attack
Dr. Subin Ahmed (ETV Bharat)

By ETV Bharat Kerala Team

Published : Oct 5, 2024, 9:59 PM IST

കൂർക്കംവലിയെ അവഗണിക്കരുത്. അത് ഹൃദയാഘാതം ഉൾപ്പെടെയുളള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നത്. കൂർക്കംവലി അപകടകരമായ രോഗ ലക്ഷണമാണെന്ന് കൊച്ചിയിലെ ശ്വാസകോശ രോഗ വിദഗ്‌ധനായ ഡോ.സുബിൻ അഹമ്മദ് പറഞ്ഞു.

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളിൽ സാധാരണയായി കാണുന്നത് കൂർക്കംവലിയാണ്. പണ്ടുകാലങ്ങളിൽ കൂർക്കം വലിച്ചുറങ്ങുന്നത് സുഖനിദ്രയുടെ അടയാളമായാണ് കരുതിയിരുന്നത്. പിന്നീട് ശ്വാസകോശവുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും നടന്നതോടെയാണ് ഏറ്റവും അപകടകരമായ ആരോഗ്യപ്രശ്‌നമാണ് കൂർക്കംവലിയെന്ന് കണ്ടെത്തിയത്.

ഡോ. സുബിൻ അഹമ്മദ് ഇടിവി ഭാരതിനോട് (ETV Bharat)

കൂർക്കംവലി ഒരു രോഗവും രോഗലക്ഷണവുമാണ്. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (ഒഎസ്എ) എന്നത് ഉറക്കത്തിലെ കൂർക്കംവലി ശ്വാസോച്ഛ്വാസത്തെ ബാധിച്ച് ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് കുറയ്‌ക്കുന്ന അവസ്ഥയാണ്. കൂർക്കംവലിയാണ് അപകടകരമായ ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്.

എല്ലാ ദിവസവും ശരീരത്തിൽ ഓക്‌സിജന്‍റെ അളവ് കുറയുന്നത് ഹൃദയത്തെയും മസ്‌തിഷ്ക്കത്തെയും ബാധിക്കും. ഇതുകാരണമാണ് കൂർക്കംവലി ഹൃദയാഘാതം, മസ്‌തിഷ്ക്കാഘാതം, പക്ഷാഘാതം ഉൾപ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. മൂക്ക് മുതൽ തൊണ്ടക്കുഴി വരെയുള്ള ഭാഗത്ത് ഉണ്ടാകുന്ന തടസങ്ങളാണ് കൂർക്കംവലിക്ക് കാരണമാകുന്നത്.

ആരോഗ്യമുള്ള ഒരാൾക്ക് 98 മുതൽ 100 ശതമാനം വരെയാണ് ഓക്‌സിജൻ വേണ്ടത്. ജീവൻ നിലനിർത്താൻ 88 ശതമാനം ഓക്‌സിജൻ വേണം. കൂർക്കം വലിക്കുമ്പോൾ ഓക്‌സിജന്‍റെ അളവ് ഗണ്യമായി കുറഞ്ഞ് പോവുകയാണ് ചെയ്യുന്നത്. ചിലരിൽ ഒക്‌സിജന്‍റെ അളവ് 80 ശതമാനവും 70 ശതമാനവും വരെയാകാറുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതൊരു പത്ത് സെക്കന്‍ഡ് നീണ്ടുനിന്നാല്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഈയൊരു സമയത്താണ് ഹൃദയാഘാതം, മസ്‌തിഷ്ക്കാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകാനുളള സാധ്യത കൂടുന്നത്. ഇതിനു പുറമെ കൂര്‍ക്കംവലിക്കുന്നവരില്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ എന്നിവ വലിയ തോതിൽ പിടിപ്പെടുന്നതായി ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇതുകൂടാതെ, എപ്പോഴും ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

കൂർക്കംവലിക്കാരിൽ ഹൃദയാഘാത സാധ്യത പത്തിരട്ടി കൂടുതലാണെന്നും ഡോ.സുബിൻ വിശദീകരിച്ചു. അതേസമയം എല്ലാ കൂർക്കംവലിക്കാരിലും ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ ഉണ്ടെന്ന് പറയാൻ കഴിയില്ല. കൂർക്കംവലിയുളളവരില്‍ സ്ലീപ്പ് സ്റ്റഡി നടത്തി വേണം രോഗനിർണയം നടത്തണം.

സ്ലീപ് സ്റ്റഡിക്കായി ആശുപത്രികളിലെ ലാബുകളെ സമീപിക്കാം. അല്ലെങ്കിൽ സ്വന്തം വീട്ടിൽ ഉറങ്ങുമ്പോൾ ചെറിയൊരു മെഷിൻ ശരീരത്തിൽ ഘടിപ്പിച്ച് സ്ലീപ്പ് സ്റ്റഡി നടത്താം. ഈ പരിശോധനയിൽ കൂർക്കംവലി ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാൻ കഴിയും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

താരതമ്യേന ഈ പരിശോധനയ്ക്ക് ചെലവ് കുറവാണ്. സൈനസൈറ്റിസ്, ജലദോഷം, മൂക്കിൽ ദശ വളരുന്നത് തുടങ്ങിയവയും കൂർക്കംവലി ഉണ്ടാക്കാറുണ്ടെങ്കിലും ഇതിന് കാരണമാകുന്ന കാരണങ്ങളെയാണ് ചികിത്സിക്കേണ്ടത്. കൂർക്കംവലിക്ക് ചികിത്സ തേടാതിരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നതിന് കാരണമാകും. ഇതിനുപുറമെ എപ്പോഴും അസ്വസ്ഥതയും ദേഷ്യവും ശ്രദ്ധക്കുറവും ഉറക്കം തൂങ്ങുന്നതിനും കൂർക്കംവലി കാരണമായേക്കുമെന്നും ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.

Also Read:കൂർക്കംവലി അകറ്റാം; ഇതാ ചില എളുപ്പവഴികൾ

ABOUT THE AUTHOR

...view details