ഭക്ഷണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യത്തോടെയിരിക്കാന്‍ കഴിയൂ. അല്ലെങ്കിൽ തടി തടി കൂടാനോ പല തരത്തിലുള്ള രോഗങ്ങള്‍ വരാനോ സാധ്യതയുണ്ട്. ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ചപ്പാത്തി ശരിക്കും ആരോഗ്യത്തിന് നല്ലതാണോ? ചോറ്, ചപ്പാത്തി (റൊട്ടി) എന്നിവയിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്? ഇതിനെക്കുറിച്ച് ആരോഗ്യ വിദഗ്‌ധർ എന്താണ് പറയുന്നതെന്ന് ഈ നോക്കാം.
സാധാരണയായി ചപ്പാത്തിയെ അപേക്ഷിച്ച് അരിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. തൽഫലമായി, ചോറ് കഴിക്കുമ്പോള്‍ പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നും. കൂടാതെ, ചപ്പാത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചോറ് വളരെ വേഗത്തിൽ ദഹിക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ചപ്പാത്തി കഴിക്കുന്നത് വളരെ നേരം വിശപ്പ് തോന്നാതിരിക്കുമെന്നും പറയപ്പെടുന്നു. ചോറിനെ അപേക്ഷിച്ച് പൊട്ടാസ്യം, ഫോസ്‌ഫറസ്, ഫൈബർ തുടങ്ങിയ ധാതുക്കൾ ചപ്പാത്തിയിലാണ് കൂടുതലാണെന്ന് പറയപ്പെടുന്നു.
ചപ്പാത്തിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടൻ ചില ആളുകളില്‍ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. തവിടുപൊടി കൊണ്ടുള്ള റൊട്ടിയാണ് നല്ലതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇവയിൽ നാരുകൾ കൂടുതലുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്.
ചോറിനെ അപേക്ഷിച്ച് ചപ്പാത്തിയിൽ കലോറി കുറവാണെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അതിനാൽ, കുറഞ്ഞ കലോറിയുള്ള ആഹാരം കഴിക്കുന്നവര്‍ക്ക് ചപ്പാത്തി തെരഞ്ഞെടുക്കാം. കൂടാതെ പ്രമേഹമുള്ളവർക്കും ചോറിനേക്കാൾ ഗുണം നൽകുന്നത് ചപ്പാത്തിയാണ്. കാരണം ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കുന്ന റൊട്ടിയിൽ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. തൽഫലമായി ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുമെന്ന് പറയപ്പെടുന്നു.
2019-ൽ "ന്യൂട്രീഷൻ, മെറ്റബോളിസം ആൻഡ് കാർഡിയോവാസ്‌കുലാർ ഡിസീസ്" എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രമേഹമുള്ളവർ ചോറ് കഴിക്കുന്നതിനേക്കാൾ ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് കണ്ടെത്തി.