കേരളം

kerala

ETV Bharat / health

വര്‍ഷത്തില്‍ 300 ദിവസവും മോദി കഴിക്കുന്നത് ഈ ഭക്ഷണം... ഇതിന്‍റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ? - MODI EATS MAKHANA 300 DAYS A YEAR

ഫിറ്റ്‌നസ് പ്രേമികളുടെയും ഡയറ്റ് ചെയ്യുന്നവരുടെയും ഭക്ഷണക്രമത്തിലെ പ്രധാന വിഭവങ്ങളിലൊന്നായി മാറാൻ പ്രോട്ടീന്‍ സമ്പുഷ്‌ടമായിട്ടുള്ള മഖാനയ്‌ക്കായി.

HEALTH BENEFITS OF MAKHANA  WHAT IS MODI FOOOD MAKHANA  MAKHANA IS A GOOD SOURCE OF PROTEIN  VITAMINS IN MAKHANA FOOD
makhana, Modi (Etv Bharat)

By ETV Bharat Kerala Team

Published : Feb 25, 2025, 11:00 PM IST

ഖാന എന്ന ഭക്ഷ്യ ഉത്‌പന്നം മലയാളികൾക്കിടയിൽ അത്ര സുപരിചിതമല്ലെന്നറിയാം. എന്നാൽ ഈ ഉത്‌പന്നം മറ്റ് സംസ്ഥാനങ്ങളിൽ സുപരിചിതമാണെങ്കിലും മലയാളികൾ മഖാനയെക്കുറിച്ചറിഞ്ഞത് കേന്ദ്ര ബജറ്റിലൂടെയായിരിക്കും. ബീഹാറിൽ മഖാന ബോർഡ് തുടങ്ങാനുള്ള തുക ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ ഇവൻ ചില്ലറക്കാരനല്ല. കുറച്ച് അധികം നാളുകളായി ഫിറ്റ്‌നസ് പ്രേമികളുടെയും ഡയറ്റ് ചെയ്യുന്നവരുടെയും ഭക്ഷണക്രമത്തിലെ പ്രധാന വിഭവങ്ങളിലൊന്നായി മാറാൻ പ്രോട്ടീന്‍ സമ്പുഷ്‌ടമായിട്ടുള്ള ഈ മഖാനയ്‌ക്കായി.

Makhana (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വർഷത്തിൽ 365 ദിവസത്തിൽ 300 ദിവസവും മഖാന കഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിഹാർ ഭഗൽപൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് മഖാനയോടുള്ള തൻ്റെ ഇഷ്‌ടം അദ്ദേഹം തുറന്നുപറഞ്ഞത്.

എന്താണ് മഖാന ?

പ്രോട്ടീന്‍ സമ്പുഷ്‌ടമായിട്ടുള്ള മഖാന ഫോക്‌സ് നട്ട്, ഗാര്‍ഗോണ്‍ നട്‌സ് എന്നിങ്ങനെയും അറിയപ്പെടുന്നു. പ്രിക്ലി വാട്ടർ ലില്ലിയുടെ വിത്തുകളിൽ നിന്നാണ് മഖാന ഉത്‌പാദിപ്പിക്കുന്നത്. കുളങ്ങളുടെ അടിയിൽ നിന്നോ ആഴം കുറഞ്ഞ വയലുകളിൽ നിന്നോ കൈകൊണ്ടാണ് ഇവയുടെ വിത്തുകൾ വിളവെടുക്കുന്നത്.

Prickly Water Lilly (ETV Bharat)

മഖാനയുടെ ആരോഗ്യ ഗുണങ്ങൾ, എന്തുകൊണ്ട് ഇത് ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു

പ്രധാനമന്ത്രി തൻ്റെ ദൈനംദിന ഭക്ഷണത്തിൽ മഖാന ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ സമ്പുഷ്‌ടമായിട്ടുള്ളതിനാലാണ്. പോഷകാഹാരത്തിൻ്റെ ശക്തികേന്ദ്രമെന്നാണ് മഖാന അറിയപ്പെടുന്നത്.

ആരോഗ്യ ഗുണങ്ങൾ

  • കുറഞ്ഞ കലോറി, ഉയർന്ന പോഷകങ്ങൾ:മഖാനയിൽ കലോറി കുറവാണ്. പക്ഷേ അവശ്യത്തിനുള്ള പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, ധാതുക്കൾ എന്നിവയാൽ മഖാന സമ്പന്നമാണ്. പോഷകാഹാരത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെ ഭാരത്തെ സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമായ ഒരു ലഘുഭക്ഷണമാണ്.
  • പ്രോട്ടീൻ്റെ ഉറവിടം:സസ്യാഹാരികൾക്കും വീഗനുകൾക്കും ശരിയായ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയ സസ്യാധിഷ്‌ഠിതമായിട്ടുള്ള പ്രോട്ടീനിൻ്റെ സ്രോതസാണ് മഖാന.
Makhana (ETV Bharat)
  • ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നം:ശരീരത്തിലെ ഫ്രീ റാഡിക്കിളുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള കോശത്തിൻ്റെ ആരോഗ്യത്തെ നിലനിർത്തുകയും ചെയ്യുന്നു.
  • പ്രമേഹ രോഗികള്‍ക്ക് അനുയോജ്യം:ഗ്ലൈസെമിക് കുറവുള്ള മഖാന, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകാതെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് നല്ലൊരു ഭക്ഷണം കൂടിയാണ് മഖാന.
  • ശരീരത്തിലെ വീക്കം തടയുന്നു:മഖാനയിൽ കാണപ്പെടുന്ന സംയുക്തങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
  • ദഹനത്തിന് സഹായകം:മഖാനയിലെ ഉയർന്ന നാരുകള്‍ അടങ്ങിയതിനാല്‍ ദഹനപ്രക്രിയയെ കൂടുതൽ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും കുടലിൻ്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Also Read:പ്രമേഹരോഗികൾക്കും ഇനി നോമ്പെടുക്കാം...!!; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ABOUT THE AUTHOR

...view details