നല്ല ആരോഗ്യത്തിന് ഉറക്കം അത്യന്താപേക്ഷിതമാണെന്ന് നമുക്ക് അറിയാം. ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങേണ്ടത് ആരോഗ്യമുള്ള ശരീരം നിലനിർത്താൻ വളരെ പ്രധാനമാണ്. എന്നാൽ അമിതമായ ഉറക്കം ശരീരത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് കടുത്ത ക്ഷീണം, നടുവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. ഇതിനു പുറമെ ദീർഘ നേരത്തെ ഉറക്കം ശരീരത്തെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് അറിഞ്ഞിരിക്കാം.
മാനസിക ആരോഗ്യം
അമിതമായി ഉറങ്ങുന്നത് മാനസിക ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്‌സിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. വിഷാദം, ഉത്കണ്‌ഠ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാൻ ഇത് കാരണമാകും. കൂടാതെ ഓർമശക്തി ഏകാഗ്രത എന്നിവയെ ബാധിക്കുന്ന സ്ലീപ്പ് ഇനർഷ്യ എന്ന അവസ്ഥയിലേക്കും നയിക്കും.
ഹൃദ്രോഗം
രാത്രിയിൽ 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിച്ചേക്കാം. അമിതവണ്ണമുള്ള ആളുകൾ 10 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കൂട്ടുന്നതായി ദി യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
പൊണ്ണത്തടി
കൂടുതൽ സമയം ഉറങ്ങുന്ന ആളുകൾ ഒന്നിനോടും പ്രത്യേകം താൽപര്യം ഇല്ലാത്ത ആളുകളായിരിക്കും. ഇത് ശരീരഭാരം വർധിപ്പിക്കുകയും പൊണ്ണത്തിടിയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ ദൈർഘ്യമേറിയ ഉറക്കം വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് അമിത വിശപ്പ് ഉണ്ടാക്കുകയും ചെയ്യും.
പ്രമേഹം