കോഴിക്കോട്: ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം വിസിയോ ഒപ്‌റ്റോകോണ്‍ 2024 സമാപിച്ചു. കോഴിക്കോട് വെള്ളിമാടുകുന്ന് ജെന്‍ഡര്‍പാര്‍ക്കില്‍ വച്ചായിരുന്നു സമ്മേളനം നടന്നത്. വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്‌പിറ്റല്‍സും ഒപ്‌റ്റോമെട്രി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഒസിഐ) കേരള ചാപ്റ്ററും ഇന്ത്യന്‍ ഒപ്‌റ്റോമെട്രിക് അസോസിയേഷനും (ഐഒഎ) ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
കേരള ഫെഡറേഷന്‍ ഓഫ് ദ് ബ്ലൈന്‍ഡ് പ്രസിഡന്‍റ് ഡോ സി ഹബീബ് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാനും വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്‌പിറ്റല്‍സ് മാനേജിങ് ഡയറക്‌ടറുമായ ഡോ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഒപ്‌റ്റോമെട്രിക് അസോസിയേഷന്‍ (ഐഒഎ) കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് പി ശ്യാംലാല്‍, സംഘാടക സമിതി സെക്രട്ടറി അതുല്‍ മോഹന്‍, മുഹിയുദ്ദീന്‍ ഷാ, ഡോ എം ജി ജയചന്ദ്രന്‍, നുഫൈല്‍ വാകേരി, സന്ദുജ് ലാല്‍, മഷൂര്‍ അലി, അനസ് ആലയാട്ട്, മരിയ പ്രിയങ്ക കുര്യന്‍ എന്നിവര്‍ സംസാരിച്ചു.