കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. അൻപതോളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്‌കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമായി. ഇതോടെ പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധനക്ക് വിധേയരക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർത്ഥികൾ ചികിത്സയിൽ - Jaundice outbreak among students
കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്ത ബാധ. രോഗബാധയുടെ ഉറവിടം കണ്ടത്തിയിട്ടില്ല. മുഴുവൻ വിദ്യാർത്ഥികളെയും പരിശോധനക്ക് വിധേയരക്കും.
Published : Sep 12, 2024, 12:08 PM IST
അതേസമയം കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരിയിലും മഞ്ഞപ്പിത്തം പടരുകയാണ്. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വൻതോതിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. രോഗബാധിതയായ 27കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് കിണറുകളിലെ വെള്ളത്തിൽ രോഗകാരണ ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.