ഉയർന്ന സിസ്റ്റോളിക് രക്തസമ്മർദ്ദം പക്ഷാഘാതം ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി പുതിയ പഠനം. സിസ്റ്റോളിക് രക്തസമ്മർദ്ദമുളള 40,000 ആളുകളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ മെഡിക്കൽ സ്‌കൂളിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് ന്യൂറോളജി പ്രൊഫസർ ഡെബോറ എയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
ശരാശരിയേക്കാൾ കൂടുതല്‍ സിസ്റ്റോളിക് രക്തസമ്മർദ്ദമുളള ആളുകളില്‍ സാധാരണ സ്ട്രോക്കും ഇസ്കെമിക് സ്ട്രോക്കും (തലച്ചോറിലേക്കുള്ള രക്തസ്രാവം തടസപ്പെടുത്തുന്നത്) വരാനുളള സാധ്യത 20 ശതമാനം കൂടുതലാണ്. ഇൻട്രാസെറിബ്രൽ ഹെമറേജ് (തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുന്നത്) വരാന്‍ 31 ശതമാനം കൂടുതല്‍ സാധ്യതയുമുണ്ട്.
ബ്ലാക്ക് വിഭാഗത്തില്‍പ്പെട്ട രോഗികൾക്ക് ഇസ്കെമിക് സ്ട്രോക്ക് വരാനുളള സാധ്യത 20 ശതമാനം കൂടുതലും ഇൻട്രാസെറിബ്രൽ ഹെമറേജിനുള്ള സാധ്യത 67 ശതമാനം കൂടുതലുമാണ്. വൈറ്റ് വിഭാഗത്തില്‍പ്പെട്ട രോഗികളെ അപേക്ഷിച്ച് ഹിസ്‌പാനിക് രോഗികൾക്ക് സബ്അരക്നോയിഡ് ഹെമറേജ് (തലച്ചോറിനും ടിഷ്യൂകൾക്കും ഇടയിലുണ്ടാകുന്ന രക്തസ്രാവം) വരാനുളള സാധ്യത 281% കൂടുതലാണ്. എന്നാല്‍ ഇവരില്‍ മറ്റേതെങ്കിലും തരത്തിലുള്ള സ്ട്രോക്ക് വരാനുളള സാധ്യത വളരെ കുറവാണ്. രക്തസമ്മര്‍ദ്ദവും സ്ട്രോക്കും ഉണ്ടാകുന്നതില്‍ വംശത്തിന് വലിയ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.