ETV Bharat / health

വയറുവേദന നിസാരമായിക്കാണരുത്; അപ്പെന്‍ഡിസൈറ്റിസാകാം, ലക്ഷണങ്ങളും ചികിത്സയും വിശദമായറിയാം - APPENDICITIS SYMPTOMS TREATMENT

അപ്പെന്‍ഡിസൈറ്റിസ് സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും. വിദഗ്‌ധര്‍ പറയുന്നതിങ്ങനെ...

WHAT IS APPENDICITIS  APPENDICITIS TREATMENT  അപ്പെന്‍ഡിസൈറ്റിസ് ലക്ഷണം  അപ്പെന്‍ഡിസൈറ്റിസ് ചികിത്സ
. (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 4, 2024, 3:31 PM IST

കോഴിക്കോട്: മനുഷ്യ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ നിരവധിയാണ്. എന്നാൽ വേദനപ്പെടുത്ത രോഗാവസ്ഥ മനുഷ്യനെ സംബന്ധിച്ച് അസഹനീയമാണ്. അതുപോലുള്ള ഒരവസ്ഥയാണ് അപ്പെന്‍ഡിസൈറ്റിസ്. വയറുവേദന കലശലാകുമ്പോൾ പലരും അതിനെ മറികടക്കാൻ പല പൊടിക്കൈകളും പ്രയോഗിക്കും. വേദന മാറാതെ വരുമ്പോൾ അപ്പെന്‍ഡിസൈറ്റിസാണോ മൂത്രത്തിൽ കല്ലാണോ എന്നീ സംശയങ്ങൾ വരും. സാധാരണയുള്ളതാണെന്ന ചിന്തയിൽ അതിനെ പാടേ അവഗണിക്കുന്നവരുമുണ്ട്. എന്നാൽ ഒരു മാറ്റവുമില്ലാത്ത വയറുവേദനയെ ഒരിക്കലും അവഗണിക്കരുത്.

എന്താണ് അപ്പെന്‍ഡിസൈറ്റിസ്?

മനുഷ്യ ശരീരത്തിൽ പ്രത്യേക ധർമങ്ങളില്ലാത്ത അവയവങ്ങളിൽ (വിസ്‌റ്റീജിയൽ ഓർഗൻ) ഒന്നാണ് അപ്പെൻഡിക്‌സ്. വൻകുടലും ചെറുകുടലും കൂടിച്ചേരുന്ന ഭാഗത്ത് (സീക്കം) വലിയ ഒരു പുഴുവിന്‍റെ ആകൃതിയിൽ ഉയര്‍ന്ന് നിൽക്കുന്ന അവയവമാണ് വെർമിഫോം അപ്പെൻഡിക്‌സ്.

ഇതിനുണ്ടാകുന്ന വീക്കമാണ് അപ്പെന്‍ഡിസൈറ്റിസ്. അണുബാധ കാരണമാണ് കൂടുതലായും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകുന്നത്. ഈ സമയത്ത് അപ്പെൻഡിക്‌സ് വീർക്കുകയും അതിന് നിറം മാറ്റമുണ്ടാകുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്യും. അപ്പെന്‍ഡിസൈറ്റിസിന്‍റെ രോഗലക്ഷണങ്ങളുള്ള ഒരാളെ പരിശോധിക്കുമ്പോൾ അടിവയറിൽ വലതുഭാഗത്തായി സ്‌പർശിക്കുമ്പോൾ കടുത്ത വേദന അനുഭവപ്പെടും. ഇതു കൂടാതെ രക്‌തത്തിൽ ശ്വേതരക്‌താണുക്കളുടെ അളവ് വളരെയധികം വർധിക്കുന്നു.

WHAT IS APPENDICITIS  APPENDICITIS TREATMENT  അപ്പെന്‍ഡിസൈറ്റിസ് ലക്ഷണം  അപ്പെന്‍ഡിസൈറ്റിസ് ചികിത്സ
Appendicitis Symptom (ETV Bharat)

ഭൂരിഭാഗം രോഗികളിലും ഡോക്‌ടറുടെ പരിശോധനയും രക്‌ത പരിശോധനയിൽ ഉണ്ടാകുന്ന വ്യതിയാനവും കൊണ്ടു മാത്രം രോഗനിർണയം നടത്താവുന്നതാണ്. വയറിന്‍റെ സിടി സ്‌കാനിലൂടെ ഇതില്‍ വ്യക്തത വരും.

ഇതിന് പ്രായപരിധി ഉണ്ടോ?

5 വയസിനും 50 വയസിനും ഇടയിലുള്ളവരിലാണ് കൂടുതലായ ഈ രോഗം വരാറുള്ളത് എന്നായിരുന്നു കണക്ക്. എന്നാൽ 5 വയസിന് താഴെയുള്ള കുട്ടികളിൽ അപ്പെന്‍ഡിസൈറ്റിസ് റിപ്പോർട്ട് ചെയ്യുന്നതായി ഡോക്‌ടർമാർ വ്യക്തമാക്കി. ''കൗമാരത്തിൽ തുടങ്ങി ഏകദേശം 20 മുതൽ 30 വയസു വരെ പ്രായമുള്ളവരെയാണ് കൂടുതലായും അപ്പെന്‍ഡിസൈറ്റിസ് ബാധിക്കുന്നത്.

അഞ്ച് വയസിന് താഴെയും 50 വയസിന് മുകളിലും അപ്പെന്‍ഡിസൈറ്റിസ് വളരെ കുറവായാണ് കണ്ടുവന്നിരുന്നത്. എന്നാൽ ചെറിയ കുട്ടികളിലടക്കം അപ്പെന്‍ഡിസൈറ്റിസ് റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച് വരികയാണ്. ഭക്ഷണത്തിൽ വന്ന മാറ്റങ്ങളാകാം അപ്പെൻഡിക്‌സ് അണുബാധക്ക് കാരണമാകുന്നതെന്ന്'' കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ശ്രീജയൻ പറഞ്ഞു. ശ്രദ്ധിച്ചില്ലെങ്കിൽ വളരെ ഗുരുതരമാകുന്ന രോഗമാണ് അപ്പെന്‍ഡിസൈറ്റിസ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചികിത്സ വൈകിയാൽ അപ്പെൻഡിക്‌സിൽ പഴുപ്പ് വരും. അത് ഒരു മുഴ പോലെ വീർത്തു വരികയും പിന്നെ പൊട്ടുകയും ചെയ്യും. പൊട്ടിക്കഴിഞ്ഞാൽ അതിലെ പഴുപ്പ് മുഴുവൻ വയറിലെ പെരിറ്റോണിയൽ കാവിറ്റിയിലേക്ക് (വയറിനുള്ളിലെ കുടലും മറ്റുഭാഗങ്ങളുമുള്ള പൊതുവായ കാവിറ്റി) വ്യാപിക്കും. അത്യന്തം ഗുരുതരമായ ഈ അവസ്ഥ പെരിറ്റോണൈറ്റിസ് എന്നാണറിയപ്പെടുന്നത്.

വയറിന് ഉൾഭാഗം പൊതിഞ്ഞ് സൂക്ഷിക്കുന്ന നേർത്തചർമ്മമാണ് പെരിറ്റോണിയം. കടുത്തവേദന, രക്‌തസമ്മർദ വ്യതിയാനങ്ങൾ എന്നിവ പെരിറ്റോണൈറ്റിസിനെ തുടർന്നുണ്ടാകും. എത്രയും വേഗം ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാകാനിടയുണ്ട്. കൗമാരത്തിലും യൗവനത്തിലും കൂടുതൽ കണ്ടുവരുന്ന ഈ രോഗത്തെ പ്രതിരോധിക്കാനാകില്ല. പക്ഷേ ഫലപ്രദമായ ചികിത്സാരീതികൾ ഇന്നുണ്ട്.

രോഗ കാരണങ്ങൾ?

കട്ടിയുള്ള ആഹാരങ്ങളുടെ അവശിഷ്‌ടങ്ങള്‍ അപ്പെൻഡിക്‌സിൽ തടയുന്നതിന്‍റെ ഫലമായി രോഗം വരാൻ
സാധ്യതയുണ്ട്. ഉദാഹരണമായി കുരുനീക്കം ചെയ്യാതെ നാരങ്ങാവെള്ളം കുടിക്കുമ്പോൾ കുരു അപ്പെൻഡിക്‌സിൽ തടഞ്ഞാൽ അണുബാധ വരാവുന്നതാണ്. അതുപോലെ കടല, പയര്‍ തുടങ്ങിയ ധാന്യങ്ങൾ തടഞ്ഞാലും തുടർന്ന് അണുബാധയുണ്ടായി അപ്പെന്‍ഡിസൈറ്റിസാകാം.

ഭക്ഷണത്തോടൊപ്പം വയറ്റിൽ പോകുന്ന ദഹിക്കാത്ത വസ്‌തുക്കളും കുടലിനും മലദ്വാരത്തിനും മുറിവുണ്ടാക്കുന്ന വസ്‌തുക്കളും അടിഞ്ഞ് കൂടുന്ന ഒരു അറ കൂടിയാണ് അപ്പെൻഡിക്‌സ്. വയറിലുണ്ടാകുന്ന ചില രോഗങ്ങൾ അപ്പെന്‍ഡിസൈറ്റിസിന് കാരണമാകാറുണ്ട്. വൻകുടലിലും ചെറുകുടലിലും വ്രണങ്ങളുണ്ടാക്കുന്ന ക്രോൺസ് ഡിസീസ്, വൻകുടലിൽ വ്രണങ്ങളുണ്ടാക്കുന്ന കൊളൈറ്റിസ് എന്നിവയിലേതെങ്കിലും ബാധിച്ചാൽ തുടർന്ന് അപ്പെന്‍ഡിസൈറ്റിസ് ബാധിക്കാനുള്ള സാധ്യത കൂടുതലാകും. അതുപോലെ അമീബിയാസിസ് രോഗം സീക്കത്തെയും തുടർന്ന് അപ്പെൻഡിക്‌സിനെയും ബാധിക്കും.

ശസ്ത്രക്രിയയും ശേഷം ശ്രദ്ധിക്കേണ്ടതും..?

ഒരു തവണ മരുന്ന് കഴിച്ച് അപ്പെന്‍ഡിസൈറ്റിസ് മാറിയാലും അത് വീണ്ടും വരാൻ സാധ്യതയുണ്ട്. ചിലപ്പോൾ ശസ്‌ത്രക്രിയയും ആവശ്യമായി വന്നേക്കാം. ഡോക്‌ടറുടെ നിർദ്ദേശത്തോട് കൂടി മാത്രമേ ആന്‍റിബയോട്ടിക്കുകൾ കഴിക്കാവൂ. വയറുവേദന കലശലായാൽ ഉടൻ ഏറ്റവും അടുത്തുള്ള ഡോക്‌ടറെ കാണണം സ്വയം ചികിത്സ അപകടകരമാണ്.

Check Up For Appendicitis (ETV Bharat)

കേരളത്തിൽ അപ്പെന്‍ഡിസൈറ്റിസിന് തുറന്ന ശസ്‌ത്രക്രിയ മാത്രം ചെയ്യുന്ന ആശുപത്രികളും ഇന്നുണ്ട്. ലാപ്രോസ്‌കോപ്പിക് ശസ്‌ത്രക്രിയകളാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത് എന്നുമാത്രം. എന്നാൽ ഇവയുടെ ചെലവ് താരതമ്യപ്പെടുത്തിയാൽ ഗണ്യമായ വ്യത്യാസമൊന്നും ഇല്ല.

ശസ്‌ത്രക്രിയ കഴിഞ്ഞ് വ്യായാമം ചെയ്യുക, ഭാരം ഉയർത്തുക എന്നിവ ചെയ്യുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കണം. കടുത്ത വ്യായാമ രീതികൾ ഉടൻ ചെയ്യാൻ പാടില്ല. ഡോക്‌ടറോട് ആലോചിച്ചതിന് ശേഷം രണ്ട് മൂന്ന് ആഴ്‌ചകൾക്കുള്ളിൽ വ്യായാമം തുടങ്ങാം. 10 കി.ഗ്രാം വരെ ഭാരം ഉയർത്തുന്നതിൽ കുഴപ്പമില്ല. എന്നാൽ ഡോക്‌ടറുടെ അനുവാദത്തോടെ മാത്രമേ ഭാരം ഉയർത്താവൂ.

അപ്പെന്‍ഡിസൈറ്റിസില്‍ പാരമ്പര്യം ഒരു പ്രധാന ഘടകമല്ല. ഇത് ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുന്നുമില്ല. എങ്കിലും ചില കുടുംബങ്ങളിൽ ഒന്നിൽ കൂടുതൽ വ്യക്‌തികൾക്ക് ഈ രോഗം ചിലപ്പോൾ ഉണ്ടാകാറുമുണ്ട്.

Also Read

ഹണിമൂണ്‍ ഇനി കേരളത്തിലാക്കാം; മികച്ച അഞ്ച് ഡെസ്റ്റിനേഷനുകളെ കുറിച്ചറിയാം

റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി

സമയമായിട്ടും ലവ്‌ ബേര്‍ഡ്‌സ് മുട്ടയിടുന്നില്ലേ? ഇതൊരൊറ്റ കഷണം മാത്രം മതി

മൊഞ്ചേറും മെഹന്തി ഡിസൈനുകള്‍; കല്യാണത്തിനും പെരുന്നാളിനും ഈ പാറ്റേണുകളായാലോ

തലയിലെ പേനും ഈരും ഇനി പമ്പ കടക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.