വലിപ്പം കൊണ്ട് ചെറുതാണെങ്കിലും പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് ചെറുനാരങ്ങ. ദിവസവും നാരങ്ങ ചേർത്ത ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സിയുടെ സമ്പന്ന ഉറവിടമാണ് ചെറുനാരങ്ങ. ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ വളരെയധികം സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നാരങ്ങ ഗുണം ചെയ്യും. മുടിയുടെ സംരക്ഷണത്തിനും ഇത് ഏറെ ഗുണം നൽകുന്നു. ദിവസേന ചെറുനാരങ്ങ കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
വിറ്റാമിൻ സിയും സസ്യ സംയുക്തങ്ങളും നാരങ്ങയിൽ അടങ്ങിയിട്ടുള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാൻ ഗുണകരമാണ്. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ധമനികളിൽ തടസം ഉണ്ടാകാതിരിക്കാനും നാരങ്ങ കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യും. അതിനാൽ സ്ഥിരമായി നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്താം.
ദഹനം മെച്ചപ്പെടുത്തും
ദഹന പ്രശ്‌നങ്ങൾ അകറ്റാൻ ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങ. ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നവരെണെങ്കിൽ ഭക്ഷണത്തിൽ നാരങ്ങ ചേർക്കുന്നത് നല്ലതാണ്. ദഹന പ്രശ്‍നം മൂലം ഉണ്ടാകുന്ന വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയവ അകറ്റാനും ഇത് സഹായിക്കും. അതിനാൽ പതിവായി നാരങ്ങ കഴിക്കുന്നത് ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണകരമാണ്.
ശരീരഭാരം കുറയ്ക്കാൻ
നാരങ്ങയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. കൂടതെ ഫൈബർ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഗുണം ചെയ്യും. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
കിഡ്‌നി സ്റ്റോൺ അകറ്റാൻ