ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള പാനീയമാണ് ഗ്രീൻ ടീ. ആന്‍റി ഓക്‌സിഡന്‍റുകൾ, ഫ്‌ളേവനോയിഡുകൾ, പോഷകങ്ങൾ എന്നിവ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ഗ്രീൻ ടീ വളരെയധികം സഹായിക്കും. കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട ഓര്‍മ്മക്കുറവിന്‍റെ സാധ്യത കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നതിലൂടെ ലഭിക്കുന്ന മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഹൃദയാരോഗ്യം
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗ്രാൻ ടീ ഗുണകരമാണ്. മാത്രമല്ല ഗ്രീൻ ടീയുടെ ഉപഭോഗം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച "ഗ്രീൻ ടീ ഉപഭോഗവും ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യതയും" എന്ന പഠനം കണ്ടെത്തി.
ശരീരഭാരം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ഉത്തമമായ പാനീയമാണ് ഗ്രീൻ ടീ. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന തെർമോജെനിസിസ് വർധിപ്പിക്കാൻ ഗ്രീൻ ടീ സഹായിക്കും. വ്യായാമ വേളകളിൽ വേഗത്തിൽ കൊഴുപ്പ് കത്തിക്കാൻ ഇത് സഹായിക്കുമെന്ന് 2019 ൽ ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കാൻസർ പ്രതിരോധം
ഗ്രീൻ ടീയിൽ പോളിഫെനോൾസ്, ഇജിസിജി പോലുള്ള കാറ്റെച്ചിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്‌തനാർബുദം ഉൾപ്പെടെയുള്ള കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. കൂടാതെ കാൻസർ കോശങ്ങളുടെ വളർച്ച തടയുകയും മെറ്റാസ്റ്റാസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് കാൻസർ പ്രിവൻഷനിൽ പ്രസിദ്ധീകരിച്ച ഒരു പണം കണ്ടെത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ