തിരുവനന്തപുരം:ക്യാൻസർ മരുന്നുകളുടെ ചരക്ക് സേവന നികുതി 12% നിന്ന് 5% മായി കുറച്ചു. ന്യൂ ഡല്‍ഹിയില്‍ ഇന്നലെ ചേർന്ന 54-ാമത് ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നവംബറിൽ ചേരുന്ന കൗൺസിൽ യോഗം ഹെല്‍ത്ത് - ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ ജി എസ് ടി കുറയ്‌ക്കുന്ന കാര്യവും പരിഗണിക്കും. നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ഗോവ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, അരുണാചല്‍ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍, ധനകാര്യ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാൻസർ മരുന്നുകളുടെ വില കുറയും; തീരുമാനം ജി എസ് ടി കൗണ്‍സില്‍ യോഗത്തിൽ - GST rate on cancer drugs cut - GST RATE ON CANCER DRUGS CUT
ക്യാൻസർ മരുന്നുകളുടെ ജി എസ് ടി 12% നിന്ന് 5% മായി കുറച്ചു, ശ്വാസകോശ അർബുദത്തിനും കീമോ തെറാപിക്കുമുള്ള മരുന്നുകളുടെ വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ പരിഗണിക്കും.
Published : Sep 10, 2024, 4:36 PM IST
ഇതോടെ സ്‌തനാർബുദ ചികിത്സയ്ക്കുള്ള ട്രസ്‌റ്റുസുമാബ് ഡെറുസ്റ്റികാന്‍, 12,000 രൂപ വില വരുന്ന 100 എംജി വയല്‍, ബോട്ടിലിന് 5500 രൂപ വില വരുന്ന ശ്വാസകോശ അർബുദ ചികിത്സയ്ക്കുള്ള ഒസിമേര്‍ ടിനിബ്, 5000 രൂപ വില കീമോതെറാപ്പിക്കുള്ള ഡര്‍വാലുമാബ് വയൽ എന്നീ മരുന്നുകളുടെ വില കുറയും. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍റെ ജി എസ് ടി കുറയ്‌ക്കുന്ന കാര്യം പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിക്കാനും ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ യോഗം തീരുമാനിച്ചു.