ETV Bharat / health

ശരീരത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും സംരക്ഷണത്തിന് ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം - HEALTH BENEFITS OF GRAPES

പതിവായി കറുത്ത മുന്തിരി കഴിക്കുന്നതിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം.

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 18, 2025, 8:02 PM IST

ലതരത്തിലുള്ള മുന്തിരികൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ആവശ്യക്കാർ ഏറെയുള്ളത് കറുത്ത മുന്തിരിക്കാണ്. ആരോഗ്യ ഗുണത്തിന്‍റെ കാര്യത്തിൽ മറ്റുള്ളവയെക്കാൾ മുന്നിൽ കറുത്ത മുന്തിരിയാണെന്നത് തന്നെയാണ് ഇതിനെ ജനപ്രിയമാക്കുന്നത്. ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം എന്നവയുടെ മികച്ച സ്രോതസാണിത്.

പതിവായി കറുത്ത മുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ ഗുണം ചെയ്യുമെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മുന്തിരിയിലെ ശക്തമായ ആൻ്റി ഓക്‌സിഡൻ്റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കും. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും. സ്‌തന, വൻകുടൽ, പ്രോസ്റ്റേറ്റ് എന്നിവ ഉൾപ്പെടെയുള്ള കാൻസർ സാധ്യത കുറയ്ക്കാനും മുന്തിരി ഫലപ്രദമാണ്.

മുന്തിരിയിൽ ഗ്ലൈസമിക് സൂചിക കുറവാണ്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഉപകരിക്കും. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനുമുള്ള കഴിവ് മുന്തിരിയ്ക്കുണ്ടെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. മുന്തിരി അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കും. ഇതിലൂടെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു.

മുന്തിരിയിൽ 80 ശതമാനത്തോളം വെള്ളമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിന്‍റെയും ചർമ്മത്തിന്‍റെയും ആരോഗ്യത്തെ ഇത് പിന്തുണയ്ക്കും. മുന്തിരിയിൽ കാണപ്പെടുന്ന റെസ്‌വെരാട്രോൾ എന്ന സംയുക്തം ചർമ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ ഇത് സംരക്ഷിക്കും. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ചമ്മത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും മുന്തിരി സഹായിക്കും. ഇതിലൂടെ യുവത്വമുള്ള ചർമ്മം നിലനിർത്താൻ സാധിക്കും.

നാരുകൾ സമ്പന്നമായതിനാൽ മുന്തിരി ദഹനത്തിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. കുടലിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് 2012-ൽ ഫുഡ് റിസർച്ച് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. മുന്തിരിയിലെ ആൻ്റി ഓക്‌സിഡൻ്റുകൾ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. പതിവായി മുന്തിരി കഴിക്കുന്നത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : പോഷകങ്ങളുടെ പവർഹൗസ്; ആരോഗ്യം കാക്കാൻ കഴിക്കാം ഈ ഡ്രൈഫ്രൂട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.