ലോകത്തുടനീളമുള്ള നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്‌നമാണ് ഉയർന്ന രക്തസമ്മർദ്ദം. അമിതമായ ഉപ്പിന്‍റെ ഉപയോഗം, പൊണ്ണത്തടി, മദ്യപാനം, പുകവലി തുടങ്ങിയ തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കുന്നത്. ഹൃദയം, തലച്ചോറ്, വൃക്ക എന്നീ ശരീരത്തിലെ പ്രധാന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ ഉയർന്ന രക്തസമ്മർദ്ദം കാരണമാകാറുണ്ട്. എന്നാൽ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിയ്ക്കും. അതിനായി ഡയറ്റിൽ നിന്നും ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
ഉപ്പ്
ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുകയാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ
എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇവയിൽ കൂടുതൽ അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്. മാത്രമല്ല കൊഴുപ്പും കൂടുതലായിരിക്കും. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ നിർബന്ധമായും ഡയറ്റിൽ നിന്നും ഒഴിവാക്കണം.
കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ
കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങളും ഉയർന്ന രക്തസമ്മർദ്ദത്തിന് കരണമാകുന്നവയാണ്. ഉയർന്ന രക്തസമ്മർദ്ദം ഇല്ലാത്ത ആളുകളിൽ പോലും ഇത് രക്തസമ്മർദ്ദം വർധിക്കാൻ ഇടയാക്കും. അതിനാൽ ദിവസത്തിൽ 4 കപ്പിൽ അധികം കാപ്പി കുടിയ്ക്കാൻ പാടില്ല. ഇത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകും.
പഞ്ചസാര