ആലപ്പുഴ :ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ പഞ്ചായത്തിലെ വാർഡ് 1 വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന താറാവുകളിലും ചെറുതന പഞ്ചായത്തിലെ വാർഡ് മൂന്നിൽ വളർത്തുന്ന താറാവുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകിരിച്ചത്. പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.
സാമ്പിളുകളിൽ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച് 5 എൻ 1) പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ ആക്ഷൻ പ്ലാൻ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള (കള്ളിങ്) നടപടികൾ ആരംഭിക്കാൻ ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.