പോഷക സമ്പുഷ്‌ടമായ ഒരു ധാന്യമാണ് ചോളം അഥവാ സ്വീറ്റ് കോൺ. ഫൈബര്‍, പ്രോട്ടീൻ, വിറ്റാമിനുകള്‍, ധാതുക്കൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. അയേണ്‍, മഗ്നീഷ്യം, കോപ്പര്‍, ഫോസ്‌ഫറസ്, സിങ്ക്, തുടങ്ങിയവയും ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യം മെച്ചപ്പെടുത്താനും ദഹന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കും. ചോളത്തിൽ പ്രോട്ടീനും ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുള്ളതിനാൽ വീക്കങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഗുണം ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്ന സംയുക്തങ്ങളും ചോളത്തിലുണ്ട്. ഡയറ്റിൽ ചോളം ഉൾപ്പെടുന്നത് വഴി ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഹൃദയാരോഗ്യം
നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ, അവശ്യ പോഷകങ്ങൾ എന്നിവയുടെ കലവറയാണ് സ്വീറ്റ് കോൺ. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും ഹൃദയധമനികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ദി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചോളം സഹായിക്കും.
കണ്ണിന്‍റെ ആരോഗ്യം
കരോട്ടിനോയിഡുകൾ, ഫിനോളിക് സംയുക്തങ്ങൾ തുടങ്ങീ നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ സ്വീറ്റ് കോണിൽ അടങ്ങിയിട്ടുണ്ടെന്ന് ജേർണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇത് കണ്ണിൻ്റെ ആരോഗ്യത്തെ സഹായിക്കുകയും പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ, തിമിരം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ