ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ സാഹായിക്കുന്ന എറ്റവും പ്രധാനപ്പെട്ട ഘടകമാണ് വ്യായാമം. സ്ഥിരമായുള്ള വ്യായാമം ശരിരത്തെ കൂടുതൽ വഴക്കമുള്ളതും അയവുള്ളതുമാക്കുന്നു. മാത്രമല്ല പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ മുക്തരാക്കുകയും ചെയ്യുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും എവിടെ വച്ചും ചെയ്യാൻ കഴിയുന്ന വ്യായാമാണ് നടത്തം. വിവിധ ഗവേഷകർ നടത്തിയ വ്യത്യസ്‌ത പഠനങ്ങളിൽ നടത്തത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. ദിവസേനയുള്ള നടത്തം നിരവധി ഗുണങ്ങളാണ് നിങ്ങൾക്ക് നൽകുന്നത്. നടത്തത്തിലൂടെ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന അഞ്ച് ഗുണങ്ങൾ ഇതാ.
ഭാരം വർദ്ധിപ്പിക്കുന്ന ജീനുകളെ പ്രതിരോധിക്കുന്നു.
പൊണ്ണത്തടി പ്രോത്സാഹിപ്പിക്കുന്ന 32 ജീനുകളെ കുറിച്ചും ഇവ ശരീരഭാരം വർധിപ്പിക്കുന്നതിന് എത്രത്തോളം സംഭാവന ചെയ്യുന്നുവെന്നും നിർണയിക്കുന്നതിനായി ഹാർവാർഡ് ഗവേഷകർ പഠനം നടത്തിയിരുന്നു. 12,000-ത്തിലധികം ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ ദിവസവും ഒരു മണിക്കൂറോളം നടക്കുന്ന ആളുകളിൽ പൊണ്ണത്തടിയ്ക്ക് കാരണമാകുന്ന ജീനുകളുടെ സ്വാധീനം പകുതിയായി കുറഞ്ഞിരുന്നതായി പഠനം കണ്ടെത്തി.
മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാൻ സഹായിക്കുന്നു
എക്‌സെറ്റർ സർവകലാശാലയിൽ നടത്തിയ വിവിധ പഠനങ്ങൾ പറയുന്നത് ദിവസവും 15 മിനിറ്റോളമുള്ള നടത്തം ചോക്ലേറ്റിനോടുള്ള ആസക്തി നിയന്ത്രിക്കാൻ സാധിക്കുമെന്നാണ്. കൂടാതെ സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ കഴിക്കുന്ന ചോക്ലേറ്റിൻ്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പഠനം കണ്ടെത്തി. പലതരം മധുരപലഹാരങ്ങളോടുള്ള ആസക്തി കുറയ്ക്കാൻ ദിവസേനയുള്ള നടത്തം സഹായിക്കുമെന്നും ഏറ്റവും പുതിയ ഗവേഷണം സ്ഥിരീകരിക്കുന്നു.
സ്‌തനാർബുദ സാധ്യത കുറയ്ക്കുന്നു