കേരളം

kerala

ETV Bharat / entertainment

പ്രണയിക്കുന്നവര്‍ക്കായി 'കഥ ഇന്നുവരെ' ട്രെയിലര്‍ - Kadha Innuvare Trailer - KADHA INNUVARE TRAILER

ഒട്ടേറെ പ്രണയമുഹൂര്‍ത്തങ്ങളുള്ള സിനിമയാണ് 'കഥ ഇന്നുവരെ' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. നര്‍ത്തകി മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Kadha Innuvare TRAILER  VISHNU MOHAN FILM  മേതില്‍ ദേവിക സിനിമ  സിനിമ കഥ ഇന്നുവരെ
Film Poster, Methil Devika And Biju Menon (ETV Bharat)

By ETV Bharat Kerala Team

Published : Sep 18, 2024, 2:20 PM IST

ബിജു മേനോനും മേതില്‍ ദേവികയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് 'കഥ ഇന്നുവരെ'. മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വിഷ്‌ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇച്. ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി. നര്‍ത്തകി മേതില്‍ ദേവികയുടെ ആദ്യ ചിത്രമാണിത്.

ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള ഹൃദയസ്‌പര്‍ശിയായ ഒരു ചിത്രമായിരിക്കും 'കഥ ഇന്നുവരെ' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. നിഖില വിമല്‍, അനുശ്രീ, ഹക്കീം ഷാജഹാന്‍, അനു മോഹന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്‌ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിഷ്‌ണു മോഹന്‍ സ്‌റ്റോറീസിന്‍റെ ബാനറില്‍ വിഷ്‌ണു മോഹനും ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി ബി, കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിക്കുന്നത്.

Also Read:'ഇനി താമസം ഓസ്ട്രേലിയയില്‍'; സന്തോഷ വാര്‍ത്ത പങ്കിട്ട് മേതില്‍ ദേവിക

ABOUT THE AUTHOR

...view details