കേരളം

kerala

ETV Bharat / entertainment

വാമികയ്‌ക്ക്‌ കൂട്ടായ് അകായ് ; കോലി - അനുഷ്‌ക ദമ്പതികളുടെ മകന്‍റെ പേരിന് പിന്നിൽ - അകായ്

ശരീരം എന്നർഥം വരുന്ന 'കായാ' എന്ന ഹിന്ദി വാക്കിൽ നിന്നുമാണ് അകായ്‌യുടെ ഉത്ഭവം. ടർക്കിഷ് ഭാഷയിലും ഈ വാക്കിനൊരു അർഥമുണ്ട്.

virat kohli and anushka sharma  akaay  വിരാട് കോഹ്‌ലി അനുഷ്‌ക ശർമ്മ  അകായ്  വിരുഷ്‌ക
virat kohli and anushka sharma

By ETV Bharat Kerala Team

Published : Feb 21, 2024, 4:33 PM IST

ഹൈദരാബാദ് :കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷംഇന്ത്യൻ ക്രിക്കറ്റ്‌ താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയും ആരാധകരെ അറിയിച്ചത്. ഫെബ്രുവരി 15നാണ് മകൻ ജനിച്ചതെന്നും 'അകായ്‌' എന്നാണ് പേരിട്ടതെന്നും താരദമ്പതികൾ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ അറിയിക്കുകയായിരുന്നു. എന്നാൽ ആരാധകരാകട്ടെ 'അകായ്' എന്ന ഈ അപൂർവ പേരിന് പിന്നിലെ അർഥമെന്തെന്നറിയാനുള്ള ആകാംക്ഷയിലാണ്.

ശരീരം എന്നർഥം വരുന്ന 'കായാ' എന്ന ഹിന്ദി പദത്തിൽ നിന്നാണ് അകായ്‌ എന്ന വാക്ക് ഉണ്ടായതത്രേ. അകായ്‌ എന്നാൽ ശരീരത്തിനപ്പുറം എന്നാണ് അർഥമാക്കുന്നത്. ടർക്കിഷ് ഭാഷയിലും 'അകായ്' എന്ന വാക്കുണ്ട്. 'തിളങ്ങുന്ന ചന്ദ്രൻ' എന്നാണ് ടർക്കിഷിൽ അകായിയുടെ അർഥം.

അതേസമയം ലണ്ടനിലെ ആശുപത്രിയിൽ വച്ചാണ് അനുഷ്‌ക മകന് ജന്മം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇത് സംബന്ധിച്ച് ആരാധകർക്കിടയിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോലിയുടെ ലണ്ടനിൽവച്ചുളള ചിത്രങ്ങളും ഇത്തരം ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. ഇരുണ്ട ജാക്കറ്റും വെള്ള പാൻ്റും തൊപ്പിയും ധരിച്ച്‌ ലണ്ടനിലെ തെരുവുകളിൽ നടക്കുന്ന വിരാടിന്‍റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.

ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവച്ചാണ് അനുഷ്‌ക ശർമ്മയും വിരാട് കോലിയും മകൻ പിറന്ന വിവരം ആരാധകരെ അറിയിച്ചത്. 'ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഈ വാർത്ത പങ്കുവയ്ക്കു‌ന്നു. ഫെബ്രുവരി 15 ന് വാമികയുടെ കുഞ്ഞനുജൻ, ഞങ്ങളുടെ കുഞ്ഞ് അകായ്‌യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്‌തു.

ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ നിമിഷത്തിൽ ഞങ്ങൾക്ക് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു'- എന്നായിരുന്നു ദമ്പതികളുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്.

ALSO READ:കോലിക്കും അനുഷ്‌കയ്ക്കും രണ്ടാം കൺമണി; വാമികയുടെ കുഞ്ഞനുജന് സ്വാഗതമെന്ന് കോലി

2017 ഡിസംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ചായിരുന്നു 'വിരുഷ്‌ക' എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന വിരാടും അനുഷ്‌കയും വിവാഹിതരായത്. 2021ലാണ് ഇരുവർക്കും മകൾ വാമിക ജനിച്ചത്. അതേസമയം 2018ൽ പുറത്തിറങ്ങിയ 'സീറോ' എന്ന ചിത്രത്തിലാണ് അനുഷ്‌ക അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നീണ്ട ഇടവേളയ്‌ക്ക് ശേഷം നെറ്റ്ഫ്ലിക്‌സ്‌ ചിത്രമായ 'ചക്‌ദ എക്‌സ്‌പ്രസി'ലൂടെ മടങ്ങി വരവിന് ഒരുങ്ങുകയാണ് താരം. ഈ ചിത്രത്തിന്‍റെ റിലീസിനായി ഏറെ ആകാംക്ഷാപൂർവമാണ് ആരാധകർ കാത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details