മലയാള സിനിമയിലെ തെറ്റായ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന 15 അംഗങ്ങളിൽ ഒരാൾ സംസ്ഥാന മന്ത്രിയാണന്ന ആരോപണവുമായി സംവിധായകൻ വിനയൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹേം. ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമക്ക് ഡാമേജ് ഉണ്ടാക്കുന്നതാണെന് സംവിധായകൻ വിനയൻ അഭിപ്രായപ്പെട്ടു.
'പുറത്തുവന്ന വിവരങ്ങൾ പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്ക ഉണ്ടാക്കുന്നു. ഇതിലും വലുത് കണ്ടതാണെന്ന മട്ടിൽ മന്ത്രിമാർ വരെ വിഷയത്തെ ലഘൂകരിക്കുന്നു. ഇനിയും ഉറക്കം നടിക്കരുത്. മാക്‌ടയെ തകർത്തത് ഒരു നടൻ ആണെന്ന് റിപ്പോർട്ടിൽ കണ്ടു. 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം, സിനിമ ചെയ്യണമെങ്കിൽ സംവിധായകനെ മാറ്റണമെന്ന് പറഞ്ഞപ്പോൾ, അതിനെതിരെ നിന്നതിനാണ് താൻ പന്ത്രണ്ട് വർഷത്തോളം വിലക്ക് നേരിട്ടത്.
യൂണിയൻ ഉണ്ടാക്കിയപ്പോൾ മുതൽ താൻ കണ്ണിലെ കരടായി മാറിയിരുന്നു. 2018ൽ സരോവരം ഹോട്ടലിൽ നടന്ന മീറ്റിംഗിലാണ് മാക്‌ടയ്‌ക്കെതിരെ, തന്നെ തകർക്കാൻ ശ്രമിച്ചവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്. താരസംഘടന അമ്മയും നിർമ്മാതാക്കളുടെ സംഘടനയും വലിയ ഫണ്ട് നൽകിയാണ് അന്ന് മാക്‌ടയ്‌ക്കെതിരെ സംഘടന ഉണ്ടാക്കിയത്.