കേരളം

kerala

ETV Bharat / entertainment

മഞ്ജു വാര്യരും വിജയ് സേതുപതിയും ഒന്നിക്കുമ്പോള്‍; വിടുതലൈ രണ്ടാം ഭാഗം റിലീസ് തീയതി പുറത്ത് - viduthalai part 2 release - VIDUTHALAI PART 2 RELEASE

വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വിടുതലൈ 2' റിലീസ് തീയതി പുറത്ത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം റിലീസിനെത്തും.

Vijay Sethupathi manju warrier  viduthalai part 2  viduthalai part 2 release date  വിടുതലൈ രണ്ടാം ഭാഗം
viduthalai part 2 (ETV Bharat)

By ETV Bharat Entertainment Team

Published : Aug 30, 2024, 5:32 PM IST

വിജയ് സേതുപതി, മഞ്ജു വാര്യര്‍, സൂരി എന്നിവര കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിടുതലൈ 2'. സിനിമയുടെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 2024 ഡിസംബർ 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

അനുരാഗ് കശ്യപ്, ഗൗതം വാസുദേവ് മേനോൻ, കിഷോർ, രാജീവ് മേനോൻ, ചേതൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിൽ എത്തും. ആർ എസ് ഇൻഫോടൈൻമെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്.

സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് വൈഗ എന്‍റര്‍പ്രൈസസ് മെറിലാൻഡ് റിലീസസ് ആണ്. ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ആർ.വേൽരാജും ചിത്ര സംയോദനം രാമറും നിര്‍വഹിക്കും.

കലാസംവിധാനം - ജാക്കി, കോസ്റ്റ്യൂം ഡിസൈനർ - ഉത്തര മേനോൻ, സ്‌റ്റണ്ട്സ് - പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ - ടി.ഉദയകുമാർ, വിഎഫ്എക്‌സ്‌ - ആർ ഹരിഹരസുദൻ, പിആർ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്‍റ് - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'വിടുതലൈ പാർട്ട് 2' ഉടൻ; ത്രസിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ - VIDUTHALAI PART 2 FIRST LOOK POSTER

ABOUT THE AUTHOR

...view details