കേരളം

kerala

ETV Bharat / entertainment

മുടി വെട്ടി പുത്തന്‍ ലുക്കില്‍ മഞ്ജു വാര്യർ, വിജയ്‌ സേതുപതിയുടെ പ്രണയം ട്രെന്‍ഡിംഗില്‍ - DHINAM DHINAMUM SONG

വിടുതലൈ 2 ലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. ദിനം ദിനമും എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാന രംഗത്തില്‍ വ്യത്യസ്‌ത ഗെറ്റപ്പിലാണ് മഞ്ജു വാര്യര്‍ പ്രത്യക്ഷപ്പെട്ടത്. വിജയ് സേതുപതിയുടെയും മഞ്ജുവിന്‍റെയും പ്രണയ നിമിഷങ്ങളാണ് ഗാനത്തില്‍

VIJAY SETHUPATHI  VIDUTHALAI 2 SONG  MANJU WARRIER  വിടുതലൈ 2 ഗാനം
Viduthalai 2 song (ETV Bharat)

By ETV Bharat Entertainment Team

Published : Nov 19, 2024, 11:32 AM IST

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വിടുതലൈ 2'. ആരാധകർക്ക് ആവേശം പകർന്നു കൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇളയരാജയുടെ സം​ഗീതത്തില്‍ ഒരുങ്ങിയ 'ദിനം ദിനമും' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഇളയരാജയും അനന്യ ഭട്ടും ചേർന്നാലപിച്ച ​ഗാനത്തിന് വരികൾ എഴുതിയതും ഇളയരാജയാണ്. വ്യത്യസ്‌ത ഗെറ്റപ്പിലുള്ള മഞ്ജു വാര്യരെയാണ് ഗാന രംഗത്തില്‍ കാണാനാവുക. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രമായ വാത്തിയാരുടെയും മഞ്ജു വാര്യരുടെ കഥാപാത്രത്തിന്‍റെയും പ്രണയവും ഒന്നിച്ചുള്ള ജീവിതവുമാണ് ഗാന രംഗത്തില്‍.

സൂരിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ഗൗതം വാസുദേവ് മേനോൻ, അനുരാഗ് കശ്യപ്, കിഷോർ, ചേതൻ, രാജീവ് മേനോൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

ആർ എസ് ഇൻഫോടെയിന്‍മെന്‍റിന്‍റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇളയരാജയാണ്. വൈഗ എന്‍റര്‍പ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം - ആർ വേൽരാജ്, എഡിറ്റർ - രാമർ, സ്‌റ്റണ്ട്സ് - പീറ്റർ ഹെയ്ൻ ആന്‍ഡ് സ്‌റ്റണ്ട് ശിവ, കലാസംവിധാനം - ജാക്കി, കോസ്റ്റ്യൂം ഡിസൈനർ - ഉത്തര മേനോൻ, സൗണ്ട് ഡിസൈൻ - ടി ഉദയകുമാർ, വിഎഫ്‌എക്‌സ്‌ - ആർ ഹരിഹരസുദൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്‍റ്‌ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: വിജയ്‌ സേതുപതിക്കൊപ്പം മഞ്ജു വാര്യര്‍; വിടുതലൈ 2 ഡബ്ബിംഗിന് തുടക്കം

ABOUT THE AUTHOR

...view details