സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' (ഗോട്ട്). ഈ വർഷം സെപ്‌തംബർ അഞ്ചിന് തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന വെങ്കട് പ്രഭു ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇപ്പോഴിതാ ഈ സിനിമയിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'സ്‌പാർക്ക്' എന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. സംഗീതസംവിധായകനും ഗായികയുമായ വൃഷ ബാലുവും യുവൻ ശങ്കർ രാജയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴില്‍ ഗംഗൈ അമരനും തെലുങ്കില്‍ രാംജോഗയ്യ ശാസ്‌ത്രിയുമാണ് ഗാനത്തിന്‍റെ വരികള്‍ നല്‍കിയിരിക്കുന്നത്. വിജയും മീനാക്ഷി ചൗധരിയും തകര്‍ത്താടുന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.