കേരളം

kerala

ETV Bharat / entertainment

ഹൃദയത്തെ സ്‌പര്‍ശിക്കുന്ന പ്രണയ കഥ;'ഗേൾഫ്രണ്ടി'നെ അവതരിപ്പിച്ച് വിജയ് ദേവരകൊണ്ട- മനോഹരമായ ടീസര്‍ പുറത്ത് - THE GIRLFRIEND TEASER OUT

കാവ്യാത്മക സംഭാഷണങ്ങളുള്ള വിജയ് ദേവരകൊണ്ടയുടെ ശബ്‌ദമാണ് ടീസറിന്‍റെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. ഇതു തന്നെയാണ് ടീസറിന്‍റെ മുഖ്യ ആകര്‍ഷണവും.

RASHMIKA MANDANNA THE GIRLFRIEND  VIJAY DEVARAKONDA THE GIRLFRIEND  ദ ഗേള്‍ഫ്രണ്ട് സിനിമ ടീസര്‍  രശ്‌മിക മന്ദാന ദി ഗേള്‍ഫ്രണ്ട്
രശ്‌മിക മന്ദാന, വിജയ് ദേവരകൊണ്ട (ETV Bharat)

By ETV Bharat Entertainment Team

Published : Dec 9, 2024, 4:18 PM IST

പുഷ്‌പ2 വിന്‍റെ വലിയ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് രശ്‌മിക മന്ദാന. 'ദി ഗേൾഫ്രണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രശ്‌മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ദി ഗേൾഫ്രണ്ട് ' തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. നടൻ വിജയ് ദേവരകൊണ്ടയാണ്‌ ടീസർ അവതരിപ്പിച്ചത്.

പ്രശസ്‌ത നിർമ്മാതാവ് അല്ലു അരവിന്ദിന്‍റെ അവതരണത്തിൽ ഗീത ആർട്‌സ് മാസ് മൂവി മേക്കേഴ്‌സ്, ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റ് എന്നിവയുടെ ബാനറുകളിൽ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രവീന്ദ്രൻ രചിച്ചു സംവിധാനം ചെയ്‌ത ദ ഗേൾഫ്രണ്ട് മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യാ കോപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ദി ഗേൾഫ്രണ്ടി'ന്‍റെ ടീസറിലെ ഓരോ ദൃശ്യവും ആകർഷകമാണ് എന്നും ഈ സിനിമ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ടീസർ പങ്ക് വെച്ചുകൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞു. എട്ടു വർഷം മുമ്പ് സെറ്റിൽ വച്ചാണ് താൻ രശ്‌മികയെ കണ്ടുമുട്ടിയത് എന്നും നിരവധി വലിയ വിജയങ്ങൾ ഉണ്ടായിരുന്നിട്ടും, അവൾ എന്നത്തേയും പോലെ താഴ്‌മയോടെ തുടരുന്നു, ഒരു നടിയെന്ന നിലയിൽ 'ദ ഗേൾഫ്രണ്ട്' അവൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകിയിട്ടുണ്ട്, അവൾ ആ ഉത്തരവാദിത്തം വിജയകരമായി ഏറ്റെടുക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്നും വിജയ് ദേവരകൊണ്ട പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ പ്രേക്ഷകരുടെയും ഹൃദയത്തെ സ്‌പര്‍ശിക്കുന്ന മനോഹരമായ ഒരു കഥ സംവിധായകൻ രാഹുൽ ഈ ചിത്രത്തിലൂടെ പറയുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ചിത്രത്തിന്‍റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രശ്‌മികയുടെ കഥാപാത്രം ഒരു കോളേജ് ഹോസ്റ്റലിൽ പ്രവേശിക്കുന്ന രംഗത്തോടെയാണ് ദ ഗേൾഫ്രണ്ടിന്‍റെ ടീസർ ആരംഭിക്കുന്നത്. നായകനായ ദീക്ഷിത് ഷെട്ടിയുടെയും രശ്‌മി കയുടെയും കഥാപാത്രങ്ങളെ ടീസർ പരിചയപ്പെടുത്തുകയും അവർ തമ്മിലുള്ള മനോഹരമായ ബന്ധം അവതരിപ്പിക്കുകയും ചെയ്യുന്നു. കാവ്യാത്മക സംഭാഷണങ്ങളുള്ള വിജയ് ദേവരകൊണ്ടയുടെ ശബ്ദമാണ് ടീസറിന്‍റെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്. ടീസറിന്‍റെ അവസാനത്തിൽ ഹെഷാം അബ്ദുൾ വഹാബിന്‍റെ പശ്ചാത്തല സംഗീതത്തിൽ രശ്‌മികയുടെ ഡയലോഗ് കൂടിയുള്ള ടീസർ എല്ലാവരെയും ആകർഷിക്കുന്നു. വൈവിധ്യമാർന്ന പ്രണയകഥ പറയുന്ന ദ ഗേൾഫ്രണ്ട് ഉടൻ തിയറ്ററുകളിലെത്തും.

ഛായാഗ്രഹണം-കൃഷ്ണൻ വസന്ത്, സംഗീതം-ഹെഷാം അബ്ദുൾ വഹാബ്, വസ്ത്രാലങ്കാരം-ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ- എസ്. രാമകൃഷ്ണ, മൌനിക നിഗോത്രി, മാർക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആർഒ - ശബരി.

Also Read:'ഗേൾഫ്രണ്ടി'നെ അവതരിപ്പിക്കാനൊരുങ്ങി വിജയ് ദേവരകൊണ്ട; രശ്‌മിക മന്ദാന ചിത്രത്തിന്‍റെ ടീസർ നാളെ

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ