തമിഴ് സിനിമാലോകത്ത് സംഗീത സംവിധായകനായും ഗായകനായും നടനായും സംവിധായകനായുമൊക്കെ തിളങ്ങിയ കലാകാരനാണ് വിജയ് ആന്‍റണി. 'റോമിയോ' ആണ് താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്.
വിനായക് വൈദ്യനാഥന്‍ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ സിനിമയുടെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നതാണ്. റൊമാന്‍റിക് എന്‍റര്‍ടെയിനര്‍ ജോണറിലാണ് 'റോമിയോ' അണിയിച്ചൊരുക്കിയിരിക്കുന്നത്.
സംവിധായകൻ വിനായക് വൈദ്യനാഥന്‍ തന്നെയാണ് 'റോമിയോ' സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും. യൂട്യൂബില്‍ ഏറെ ജനപ്രീതി നേടിയ സീരീസ് 'കാതല്‍ ഡിസ്റ്റന്‍സിങ്ങി'ലൂടെ പ്രേക്ഷകശ്രദ്ധ ആർജിച്ച സംവിധായകനാണ് വിനായക് വൈദ്യനാഥന്‍.
മൃണാളിനി ദേവിയാണ് 'റോമിയോ'യിൽ നായികയായി എത്തുന്നത്. യോഗി ബാബുവും ഈ ചിത്രത്തില്‍ നിർണായക വേഷത്തിലുണ്ട്. വി ടി വി ഗണേഷ്, ഇളവരശ്, തലൈവാസല്‍ വിജയ്, സുധ, ശ്രീജ രവി തുടങ്ങിയവരാണ് 'റോമിയോ'യിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വിജയ് ആന്‍റണി ഫിലിം കോര്‍പറേഷന്‍റെ ബാനറില്‍ മീര വിജയ് ആന്‍റണിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മാണം.
സാന്ദ്ര ജോണ്‍സണ്‍ ലൈന്‍ പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ കുമാര്‍ ഡി ആണ്. ഫറൂഖ് ജെ ബാഷയാണ് 'റോമിയോ' സിനിമയുടെ ഛായാഗ്രാഹകൻ. വിജയ് ആന്‍റണി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഭരത് ധനശേഖറാണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
പ്രൊഡക്ഷന്‍ മാനേജര്‍ - കൃഷ്‌ണപ്രഭു, കലാസംവിധാനം - എസ് കമലാനാഥന്‍, കളറിസ്റ്റ് - കൗശിക് കെ എസ്, സ്റ്റൈലിസ്റ്റ് - ഷിമോന സ്റ്റാലിന്‍, അസോസിയേറ്റ് എഡിറ്റര്‍ - വിക്കി ഗുരുസ്വാമി, സൗണ്ട് ഡിസൈന്‍ - വിജയ് രത്തിനം, ശബ്‌ദമിശ്രണം - എ എം രാമത്തുള്ള, ടെക്‌നിക്കൽ ഹെഡ് - ജനാർദ്ദനൻ, പബ്ലിസിറ്റി ഡിസൈന്‍ - എയ്‌സ്‌തറ്റിക് കുഞ്ഞമ്മ, വിയാകി എന്നിവരാണ് 'റോമിയോ' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
റംസാൻ റിലീസായി ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലത്തും. ചിത്രത്തിന്‍റെ തെലുഗു പതിപ്പും അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. 'ലവ് ഗുരു' എന്നാണ് തെലുഗു പതിപ്പിന്‍റെ പേര്.