കേരളം

kerala

ETV Bharat / entertainment

ആകാംക്ഷയോടെ ആരാധകര്‍; 'വേട്ടയ്യന്‍' സാമ്പിള്‍ വെടിക്കെട്ട് ഒക്‌ടോബര്‍ 2 ന് - Vettaiyan trailer will be released - VETTAIYAN TRAILER WILL BE RELEASED

വേട്ടയ്യന്‍ ട്രെയിലര്‍ ഒക്ടോബര്‍ 2 ന്. ചിത്രം ഒക്‌ടോബര്‍ 10 തിയേറ്ററുകളില്‍ കാത്തിരിപ്പോടെ ആരാധകര്‍.

VETTAIYAN TRAILER  VETTAIYAN MOVIE  രജനികാന്ത് സിനിമ  വേട്ടയ്യന്‍
Vettaiyan Movie poster (ETV Bharat)

By ETV Bharat Entertainment Team

Published : Sep 30, 2024, 7:52 PM IST

Updated : Sep 30, 2024, 7:57 PM IST

രജനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ വേട്ടയ്യൻ ട്രെയ്‌ലര്‍ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ പ്രീവ്യൂ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്‍റെ കഥയെന്നാണ് നേരത്തെ ഇറങ്ങിയ ടീസര്‍ നല്‍കുന്ന സൂചന. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അതേസമയം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്. തലൈവരുടെ ഭാര്യയായണ് മഞ്ജുവാര്യര്‍ വേഷമിടുന്നത്. താര എന്നാണ് മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരം റാണാ ദഗ്ഗുബട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ റിതിക സിങ്, ദുഷാരാ വിജയന്‍, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാള നടന്‍‌ സാബുമോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തില്‍ സംഗീതം നല്‍കിയിരിക്കുന്നത്. രജനികാന്തും മഞ്ജുവാര്യരും തകര്‍ത്താടിയ 'മനസിലായോ' എന്ന ഗാനം വലിയ ആരാധകപ്രീതി നേടിയിട്ടുണ്ട്. ഈ പാട്ടിലെ മലയാള ഭാഷാ പ്രയോഗങ്ങളും 'ചേട്ടന്‍' വിളിയും മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ്ങായിരുന്നു.

Also Read:വേട്ടയ്യനിലെ വില്ലനായി സാബുമോന്‍; ചിത്രത്തിന്‍റെ പ്രിവ്യൂ പുറത്തുവിട്ടു

Last Updated : Sep 30, 2024, 7:57 PM IST

ABOUT THE AUTHOR

...view details