എറണാകുളം :റാമോജി റാവുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രശസ്ത ഛായാഗ്രാഹകൻ വേണു ഐഎസ്സി. റാമോജി റാവുവിന്റെ വിയോഗത്തിൽ അതിയായ ദുഖമുണ്ട്. പലപ്പോഴും ഹൈദരാബാദിലെ ചിത്രീകരണ വേളകളില്‍ അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്. വലിയൊരു ആത്മബന്ധം വളർന്നില്ലെങ്കിലും ഒരു വ്യക്തി എന്ന നിലയിലും ഒരു ബിസിനസ്മാൻ എന്ന നിലയിലും അദ്ദേഹത്തോട് ബഹുമാനമായിരുന്നു.
"ഏറെ വർഷം ഞാൻ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ഞാൻ താമസിക്കുന്നതിന്റെ കുറച്ചുമാറി തന്നെയാണ് ശ്രീ റാമോജി റാവുവിന്റെയും വസതി. ഒരു കാര്യം ചിന്തിച്ചുറപ്പിച്ച് ഇറങ്ങിയാൽ അത് നേടിയെടുക്കാൻ ഏതറ്റം വരെയും പോകുന്ന അദ്ദേഹത്തിന്റെ ഇച്ഛാശക്തിയെ എക്കാലവും ബഹുമാനിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു കലാകാരൻ എന്ന നിലയിലും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമായാണ് അനുഭവപ്പെടുന്നത്"- വേണു ഐഎസ്സി പ്രതികരിച്ചു.