മലയാള സിനിമയിലെ നവധാര സിനിമകൾക്ക് തുടക്കം കുറിച്ച സംവിധായകൻ മോഹന്‍റെ വിയോഗം തീരാ നഷ്‌ടമെന്ന് പ്രശസ്‌ത ഛായാഗ്രാഹകൻ വേണു ഐ.എസ്.സി. മലയാള സിനിമയുടെ നാഴികക്കല്ലായ മോഹന്‍റെ വിയോഗ വാർത്ത താങ്ങാവുന്നതല്ലെന്ന് വേണു. ഇടിവി ഭാരതിൽ നിന്നും സന്ദേശം എത്തുമ്പോഴാണ് താന്‍ മരണവാർത്ത അറിയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
'താനുമായി ഒരു ചിത്രത്തിലാണ് അദ്ദേഹം സഹകരിച്ചിട്ടുള്ളത്, 'അങ്ങനെ ഒരു അവധിക്കാലത്ത്'. വളരെ അടുത്ത സുഹൃത്തായിരുന്നു. ഇടയ്ക്കിടയ്ക്ക് വിളിക്കും. അസുഖബാധിതനായ ശേഷം കുറച്ചുനാളായി പരസ്‌പരം സംസാരിക്കാറില്ലായിരുന്നു.
ഇടിവി ഭാരതിൽ നിന്നും സന്ദേശം എത്തുമ്പോഴാണ് സത്യത്തിൽ മരണവാർത്ത അറിയുന്നത് പോലും. വലിയ ഷോക്കായി പോയി. ഒരു ചിത്രത്തിലെ സഹകരിച്ചിട്ടുള്ളൂ, എങ്കിലും ദീർഘനാൾ ഒരുമിച്ചുണ്ടായത് പോലെയുള്ള അനുഭവങ്ങളാണ് മോഹനെ കുറിച്ചുള്ള ഓർമ്മകൾ. ഈ അവസരത്തിൽ ഒന്നും ഓർക്കാൻ എന്നെക്കൊണ്ട് സാധിക്കുന്നില്ല.' -വേണു ഐ.എസ്.സി പ്രതികരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലില്‍ ഇരിക്കവെയായിരുന്നു സംവിധായകൻ മോഹന്‍റെ അന്ത്യം. ദീർഘ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കലാമൂല്യമുള്ള നിരവധി സിനിമകൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു മോഹനൻ.