ETV Bharat / entertainment

പിറന്നാള്‍ ആശംസയില്ല, ഗോസിപ്പിന് മറുപടിയുമില്ല, പക്ഷേ സൂചനയുണ്ട്; ഇന്‍സ്‌റ്റയില്‍ ഐശ്വര്യ ഫോളോ ചെയ്യുന്നത് ഈ ഒരാളെ മാത്രം - AISHWARYA RAI DIVORCE RUMORS

അഭിഷേകിനെയും ഐശ്വര്യ റായ്‌യേയും ഒരുമിച്ച് ഒരിടത്തും കാണാനില്ലെന്ന് ആരാധകര്‍.

AISHWARYA RAI AND ABHISHEK BACHCHAN  AISHWARYA RAI INSTAGRAM  ഐശ്വര്യ റായ് വിവാഹമോചന ഗോസിപ്പ്  ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍
ഐശ്വര്യ റായ്‌ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 5, 2024, 3:53 PM IST

ബോളിവുഡിന്‍റെ താരറാണി ഐശ്വര്യ റായിയുടെ 52ാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ ഒന്നാം തിയതി. എന്നാല്‍ അഭിഷേക് ബച്ചന്‍ ഉള്‍പ്പെടെ ബച്ചന്‍ കുടുംബത്തില്‍ നിന്നുള്ള ആരും തന്നെ പരസ്യമായി ഐശ്വര്യറായിക്ക് ആശംസകള്‍ നേര്‍ന്നിരുന്നില്ല. ഇത് ഐശ്വര്യയും അഭിഷേകും വേര്‍പിരിയാന്‍ പോകുന്നുവെന്ന സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍ക്ക് ശക്തി പകരുകയാണ്.

ഐശ്വര്യ റായ്‌യെ കുറിച്ച് സ്‌നേഹത്തോടെ വാചാലമായി സംസാരിക്കുന്ന ഭര്‍തൃപിതാവ് അമിതാഭ് ബച്ചന്‍ പോലും ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നില്ല എന്നാണ് ആരാധകര്‍ ചൂണ്ടികാട്ടിയിരിക്കുകയാണ്.

അതേ സമയം ഐശ്വര്യയും അഭിഷേകും ഇതിന് മുന്‍പ് ഒരിക്കലും പിറന്നാള്‍ ദിനത്തിലും മറ്റ് സന്ദര്‍ഭങ്ങളിലും സ്‌നേഹം പരസ്‌പരം പരസ്യമായി പ്രകടിപ്പിക്കാന്‍ മടിച്ചിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് അഭിഷേകിന്‍റെ ജന്മദിനത്തില്‍ ഐശ്വര്യ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു അത്.

2022-ൽ, അഭിഷേക് ഐശ്വര്യയുടെ ജന്മദിനത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ. “ഹാപ്പി ബർത്ത്ഡേ, ഭാര്യേ! സ്നേഹം, വെളിച്ചം, സമാധാനം, ശാശ്വത വിജയം." 2023ലും ഐശ്വര്യയുടെ പിറന്നാളിന് ആശംസകൾ നേരാൻ അഭിഷേക് മറന്നിരുന്നില്ല. ഈ വർഷം ആദ്യം, ഏപ്രിൽ 20ന്, ഒരുമിച്ച് സെൽഫികൾ പങ്കിട്ടുകൊണ്ട് ദമ്പതികൾ തങ്ങളുടെ വിവാഹ വാർഷികവും അടയാളപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതുകൊണ്ട് തന്നെ ഐശ്വര്യയ്ക്ക് ഇത്തവണ പിറന്നാള്‍ ദിനത്തില്‍ അഭിഷേക് ആശംസകള്‍ അറിയിക്കാത്തതില്‍ ഇവര്‍ തമ്മില്‍ അസ്വരസ്യങ്ങളുണ്ടെന്നാണ് സോഷ്യല്‍ മീഡിയുടെ കണ്ടുപിടുത്തം.

വിവാഹ മോചന കിംവദന്തികള്‍ ഇടയ്ക്കിടെ പ്രചരിക്കുന്നുണ്ടെങ്കിലും ഐശ്വര്യ ഇന്‍സ്‌റ്റഗ്രാമില്‍ ഒരാളെ മാത്രമേ ഫോളോ ചെയ്യുന്നുള്ളു. ഇന്‍സ്‌റ്റഗ്രാമില്‍ 14.4 മില്യണ്‍ ഫോളോ ഉണ്ട് ഐശ്വര്യയ്ക്ക്. എന്നാല്‍ ഒരാളെ മാത്രമേ ഫോളോ ചെയ്യുന്നുള്ളു. അത് അഭിഷേക് ബച്ചനാണ്. അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യെ ഫോളോ ചെയ്യുന്നുണ്ട്. ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാതെ ഇരുവരുടെയും ബന്ധം തുടര്‍ന്നു പോകുന്നുണ്ടെന്നതിന്‍റെ സൂചനയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.

2007 ഏപ്രില്‍ 20നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരാകുന്നത്. 2011 നവംബറില്‍ ഐശ്വര്യയ്ക്കും അഭിഷേകിനുമായി ആരാധ്യ പിറന്നു.

Also Read:മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായിക; പകരം വയ്ക്കാനില്ലാത്ത ഒരേയൊരു ഐശ്വര്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.