ETV Bharat / state

സ്വകാര്യ ചടങ്ങുകളില്‍ ആന വേണ്ട, എഴുന്നളളിപ്പിന് മുന്‍പ് വൈദ്യ പരിശോധന; അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയില്‍ - AMICUS CURIAE REPORT ON ELEPHANT

ആനകൾ നേരിടുന്ന ക്രൂരത തടയുന്നതിന് വേണ്ടി എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്‌ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അന്തിമ മാർഗ്ഗ രേഖ ചൊവ്വാഴ്ച്ച.

ആന എഴുന്നളളിപ്പിന് നിയന്ത്രണം  CRUELTY AGAINST ELEPHANT KERALA  NEW RULES FOR ELEPHANT PROTECTION  HIGH COURT ON ELEPHANT PROTECTION
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Nov 5, 2024, 6:24 PM IST

എറണാകുളം: ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്‌ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കാൻ പാടില്ല. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച് അന്തിമ മാർഗ്ഗ രേഖ ചൊവ്വാഴ്ച്ച പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടു പോകാനും പാടില്ല. എഴുന്നള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്റര്‍ അകലവും ജനങ്ങളില്‍ നിന്ന് 10 മീറ്റർ അകലവും പാലിക്കണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്‌തു.

ആന എഴുന്നളളിപ്പിന് നിയന്ത്രണം  CRUELTY AGAINST ELEPHANT KERALA  NEW RULES FOR ELEPHANT PROTECTION  HIGH COURT ON ELEPHANT PROTECTION
Representative Image (ANI)

ആനകളുടെ തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്‌പവൃഷ്‌ടി എന്നിവ പാടില്ല. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. കൂടാതെ തീവെട്ടി അടക്കമുള്ളവയ്ക്ക് അഞ്ച് മീറ്റർ ദൂരപരിധി വയ്ക്കണം. രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെയും രാത്രി 10 മണി മുതൽ രാവിലെ നാല് വരെയും ആനകളെ യാത്ര ചെയ്യിക്കരുത്. ഈ സമയം താത്‌കാലികമായ വിശ്രമ സൗകര്യം ഒരുക്കണം. മാത്രമല്ല, യാത്ര ചെയ്യുന്ന സമയത്തെ വിശ്രമ സമയമായി പരിഗണിക്കാനാകില്ലെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യപരമായ അവശത ബാധിച്ച ആനകളെ എഴുന്നള്ളിക്കരുത്. അഞ്ചിൽ കൂടുതൽ ആനകൾ ഉള്ള എഴുന്നള്ളിപ്പിന് 24 മണിക്കൂർ മുൻപ് വൈദ്യ പരിശോധന പൂർത്തിയാക്കണം. എഴുന്നള്ളിപ്പിന് അനുമതി കൊടുക്കുന്നതിന് മുൻപ് ആന ആരോഗ്യവാനാണെന്ന വെറ്ററിനറി ഡോക്‌ടറുടെ സാക്ഷ്യപത്രം ഉറപ്പാക്കണമെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിഷയം വൈകാരികപരമായതു കൊണ്ട് തന്നെ വിവിധ ദേവസ്വങ്ങൾ, ആനയുടമകൾ എന്നിവരുടെ അഭിപ്രായം കൂടി കേൾക്കണമെന്ന നിലപാടിലാണ് സർക്കാര്‍. ആനകൾ ക്രൂരത നേരിടരുതെന്നതാണ് പരിഗണന വിഷയമെന്നു ചൂണ്ടിക്കാട്ടിയ കോടതി ആനകളെ നന്നായി പരിചരിക്കുമെങ്കിൽ മാത്രം അവയെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കൂ എന്നും വ്യക്തമാക്കി. ക്ഷേത്ര പാരമ്പര്യങ്ങളോ, ആചാരങ്ങളോ എന്തു തന്നെയാണെങ്കിലും ആനകളുടെ എണ്ണം കൂട്ടുന്നതടക്കമുളള കാര്യങ്ങള്‍ പ്രശസ്‌തിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കൂടുതൽ ആനകളെ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് നന്നായി സംരക്ഷണം നൽകണമെന്നും കോടതി പറഞ്ഞു.

Also Read: തുമ്പിക്കൈയില്‍ വെള്ളം ചീറ്റും പക്ഷെ മദമിളകില്ല; കാണാം പൗർണമിക്കാവിലെ റോബോ ഗജവീരനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.