തൃശൂർ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. കെഎ ശ്രീവിലാസന്‍ ഐഎംഎ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഡോ.കെ ശശിധരന്‍ -സെക്രട്ടറി, ഡോ. റോയ് ആര്‍ ചന്ദ്രന്‍-ട്രഷറര്‍, ഡോ. അജിത പിഎന്‍ , ഡോ. സുദര്‍ശന്‍ കെ, ഡോ. മദന മോഹനന്‍ നായര്‍ ആര്‍- വൈസ് പ്രസിഡന്‍റ്, ഡോ. സണ്ണി ജോര്‍ജ് എലുവത്തിങ്കള്‍, ഡോ. അലക്‌സ് ഇട്ടിച്ചെറിയ, ഡോ എപി മൊഹമ്മദ്, ഡോ. മോഹന്‍ റോയ് ടി (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവംബര്‍ 10ന് രാവിലെ 10 മണിക്ക് പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണം നടക്കും. ഐഎംഎ ദേശീയ പ്രസിഡന്‍റ് ഡോ. ആര്‍വി അശോകന്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.